ഇളയദളപതി വിജയ് ചിത്രം 'മാസ്റ്റർ' പൊങ്കൽ റിലീസായി തെന്നിന്ത്യയിലെ സ്‌ക്രീനുകളിൽ ഇന്നുമുതൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. കോവിഡ് മഹാമാരിക്കിടയിൽ  കേരളത്തിൽ ആദ്യമായി റിലീസിനെത്തുന്ന സിനിമയാണ് മാസ്റ്റർ (Master). 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഉത്തരേന്ത്യൻ പ്രേക്ഷകർക്ക് സിനിമ (Master Movie) കാണാൻ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ആരാധകർ ചിത്രം ബ്ലോക്ക്ബസ്റ്റർ ആണെന്ന് വിധിയെഴുതിയിരിക്കുകയാണ്.  ആദ്യ പകുതിയിൽ വിജയ്‍യും (Vijay) കോളേജ് വിദ്യാർത്ഥികളുമുള്ള രംഗങ്ങൾ പുതുമയുള്ളതല്ലെങ്കിലും ആദ്യ പകുതി തീരുന്നതു മുതൽ രണ്ടാം പകുതി വരെ ഗംഭീരമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.  


Also Redad: കേരളത്തിൽ തിയറ്ററുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും; തുടക്കം ​ഗംഭീരമാക്കാൻ വിജയുടെ Master


ലോകേഷ് കനകരാജ് (Lokesh Kanagaraj) സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ ജെഡി. എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് തകർത്ത് അഭിനയിച്ചിരിക്കുന്നത്. വിജയ് സേതുപതിയുടെ (Vijay Sethupathi)  ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് ഭവാനി എന്നാണ്.  സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.  മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.



Also Read: നിങ്ങളൊക്കെ ജനിക്കുന്നതിന് മുൻപേ ഞാൻ ഇങ്ങനെയായിരുന്നു, സ്വിമ്മിംഗ് സൂട്ട് ചിത്രം പങ്കുവെച്ച് Rajini Chandy 


ഇതിനിടയിൽ തമിഴ്നാട്ടിൽ ആദ്യ ഷോ (Master Show) പുലർച്ചെ നാലുമണിയോടെ ആയിരുന്നു.  ആദ്യ ഷോ കഴിഞ്ഞിറങ്ങി വന്ന പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.  സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പോസിറ്റീവ് റിവ്യൂകളെ കൊണ്ടും പോസ്റ്റുകളെക്കൊണ്ടും നിറഞ്ഞു കവിയുകയാണ് സോഷ്യൽ മീഡിയ (Social Media).  അതിലെല്ലാത്തിന്നും പുറമെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കാതെ ഒരു ചിത്രം കാഴ്ച വച്ച സംവിധായകന്‍ ലോകേഷ് കനകരാജിനെ വിജയ് ഫാന്‍സ് അഭിനന്ദിക്കുകയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.