മാത്യൂ തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൗലി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. രാജമൗലി സംവിധാനം ചെയ്ത് നാനിയും സമാന്തയും കേന്ദ്ര കഥാപാത്രങ്ങളായ ഈച്ച എന്ന സിനിമയെ ഓർമ്മിപ്പിക്കുന്നതാണ് ഈ ചിത്രവും. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഈച്ചയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്യുവും ഈച്ചയും നേർക്കുനേർ നിൽക്കുന്ന തരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദിലീഷ് കരുണാകരൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ശരണ്യ, ഡോ. അമർ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വെസ്റ്റേൺ ​ഗട്ട്സ് പ്രൊഡക്ഷൻസ് എൽഎൽപിയും നേനി എന്റർടെയ്ൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബാനറിലാണ് നിർമ്മാണം. ആഷിഖ് അബുവാണ് ലൗലിയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സം​ഗീതം നൽകുന്നത് വിഷ്ണു വിജയ് ആണ്. എഡിറ്റിം​ഗ് നിർവഹിക്കുന്നത് കിരൺ ദാസ്. ഒപിഎം സിനിമാസ് ആണ് ചിത്രം റിലീസിനെത്തിക്കുന്നത്.


Also Read: താനാരോ' കാസർഗോൾഡിലെ വീഡിയോ ഗാനം പുറത്തിറങ്ങി


പ്രൊഡക്ഷൻ ഡിസൈൻ: ജ്യോതിഷ് ശങ്കർ, കോ പ്രൊഡ്യൂസർ: പ്രമോദ് ജി ​ഗോപാൽ, ആർട്ട്: ക്രിപേഷ് അയ്യപ്പൻകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ക്യാരക്ടർ ഡിസൈൻ: അഭിലാഷ്, കോസ്റ്റ്യൂമർ: ദീപ്തി അനുരാ​ഗ്, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: നിക്സോൺ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഹരീഷ് തെക്കേപ്പാട്ട്, ആക്ഷൻ കൊറിയോ​ഗ്രഫർ: കലൈ കിം​ഗ്സൺ, സ്റ്റിൽസ്: ആർ റോഷൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.