പുണർതം ആർട്സ് ഡിജിറ്റലിൻ്റെ ബാനറിൽ രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച് പുള്ളുവൻ പാട്ടിൻ്റെയും നാവോറ് പാട്ടിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ "മായമ്മ" ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ പോസ്റ്റർ, ​ഗാനങ്ങൾ, ട്രെയിലർ എന്നിവ റിലീസ് ചെയ്തു. തിരുവനന്തപുരം ഏരീസ് പ്ലക്സ് തിയേറ്ററിൽ നടന്ന ചടങ്ങിൽ നടൻ ദിനേശ് പണിക്കരാണ് പോസ്റ്ററും, ​ഗാനങ്ങളും ട്രെയിലറും പുറത്തിറക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മായമ്മ എന്ന ടൈറ്റിൽ റോൾ അവതരിപ്പിച്ച അങ്കിത വിനോദ്, നടി ഇന്ദുലേഖ, ഗായിക അഖില ആനന്ദ്, സീതാലക്ഷമി, രമ്യാ രാജേഷ്, ശരണ്യ ശബരി, അനു നവീൻ എന്നിവർ ചേർന്ന് നിലവിളക്ക് തെളിച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പുണർതം ആർട്സ് ഡിജിറ്റൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


ALSO READ: നസ്ലിനും അഭിനവ് സുന്ദർ നായകും ഒന്നിക്കുന്ന ചിത്രം; വീണ്ടുമൊരു ഹിറ്റ് പ്രതീക്ഷിച്ച് പ്രേക്ഷകർ


രാജശേഖരൻ നായർ, അങ്കിത വിനോദ്, ഇന്ദുലേഖ, പൂജപ്പുര രാധാകൃഷ്ണൻ, അഖില ആനന്ദ്, സംഗീത സംവിധായകൻ രാജേഷ് വിജയ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനിൽ കഴക്കൂട്ടം, നാവോറ് പാട്ട് ഗാനരചയിതാവ് കണ്ണൻ പോറ്റി, നായകൻ അരുൺ ഉണ്ണി, സംവിധായകൻ രമേശ് കുമാർ കോറമംഗലം, ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പരവൂർ, പിആർഒ അജയ് തുണ്ടത്തിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


വിജിതമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, കെ പി എ സി ലീലാമണി എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ നവീൻ കെ സാജും എഡിറ്റർ അനൂപ് എസ് രാജുമാണ്. ലക്ഷ്മിജയൻ, പ്രമീള, പ്രിയാ രാജേഷ് എന്നിവരും മായമ്മയിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ചിത്രം ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.