മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ക്വീൻ എലിസബത്ത്' ഡിസംബർ 29 മുതൽ തിയേറ്ററുകളിലെത്തും. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. 'വെള്ളം', 'അപ്പൻ', 'പടച്ചോനെ ഇങ്ങള് കാത്തോളി' എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് അർജുൻ ടി സത്യനാണ് തിരക്കഥ തയ്യാറാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായ് ചിത്രീകരിച്ച ഈ ചിത്രത്തിൽ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. 'അച്ചുവിന്റെ അമ്മ', 'മിന്നാമിന്നിക്കൂട്ടം', 'ഒരേ കടൽ' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നരേനും മീരാ ജാസ്മിനും ഒരുമിക്കുന്ന 'ക്യൂൻ എലിസബത്ത്'ലൂടെ തന്റെ ഉജ്ജ്വലമായ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ് മീരാ ജാസ്മിൻ.


ALSO READ: 'ഊമയാണോ ..??' 'താൾ' സിനിമയിലെ അഭിനയം അത്ഭുതപ്പെടുത്തി' വിവിയയെ ഞെട്ടിച്ച് അഭിപ്രായങ്ങൾ


ഛായാഗ്രഹണം: ജിത്തു ദാമോദർ, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിൻ രാജ്, ഗാനരചയിതാക്കൾ: ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ,ജോ പോൾ, എഡിറ്റർ: അഖിലേഷ് മോഹൻ, ആർട്ട് ഡയറക്ടർ: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ്: ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ: മനു, ഡിജിറ്റൽ മാർക്കറ്റിങ്ങ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.