മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ മീരാ നന്ദൻ തന്റെ കരിയർ ആരംഭിച്ചതു ഒരു അവതാരികയായിട്ടാണ്. Asianet ന്റെ Idea Star Singer എന്ന പ്രോഗ്രാമിലൂടെയാണ് മീരയുടെ എൻട്രി.  സ്റ്റാർ സിങ്ങറിൽ പാടാനെത്തിയ മീര ഒടുവിൽ പരിപാടിയുടെ അവതാരക ആകുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുല്ല വിജയിച്ചതോടെ  ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാൻ മീരക്ക് കഴിഞ്ഞു. പക്ഷേ ഇപ്പോൾ സിനിമയിൽ നിന്നും ഇടവേളയെടുത്ത മീര ദുബായിയിൽ ആർജെ ആയി ജോലി ചെയ്യുകയാണ്. എങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.  തന്റെ പുതിയ ഫോട്ടോകൾ താരം ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്.  



Also read: താക്കീതു നൽകി വ്യോമസേന; അതിർത്തിയിൽ തേജസ് വിന്യസിച്ചു! 


ദുബായിലെത്തിയ മീര തന്റെ നാടൻ ലുക്കൊക്കെ മാറ്റി നല്ല സ്റ്റൈലിഷ് ലുക്കിലാണ് ഇപ്പോൾ.  കൃത്യമായ വ്യായാമമാണ് തന്റെ മാറ്റത്തിനു പിന്നിലെന്നാണ് മീര പറയുന്നത്.  അതിന്റെ കാരണവും മീര വ്യക്തമാക്കുന്നുണ്ട്.  അത് സുജിത് എന്നൊരാളെ പരിചയപ്പെട്ടതുകൊണ്ടാണെന്നാണ് മീരയുടെ അഭിപ്രായം.  


ദുബായിയിൽ വെച്ച് താൻ സുജിത്തെന്നൊരാളെ പരിചയപ്പെട്ടുവെന്നും  വലിയൊരു അപകടം സംഭവിച്ച് സ്‌പൈനൽ കോഡിന് തകരാറ് സംഭവിച്ച് മരണം നേരിട്ട് കണ്ടശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന ആളാണ് അദ്ദേഹമെന്നും മീര പറഞ്ഞു.  മാത്രമല്ല സുജിത് ദിവസവും അഞ്ചു മണിക്കൂർ ജിമ്മിൽ ചിലവഴിക്കുമെന്നും മീര പറഞ്ഞു.  



Also read: ജലീലിന് കുരുക്ക് മുറുകുന്നു; നയതന്ത്ര പാഴ്സലുകൾക്ക് രണ്ടു വർഷമായി അനുമതി നൽകിയിട്ടില്ല..!


ഇത് കണ്ടപ്പോഴാണ് തനിക്ക് തന്റെ ശരീരത്തെക്കുറിച്ച് ബോധം വന്നതെന്നും ഇനിയും ശരീരം ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളുമെന്ന് മനസിലാക്കുകയും തുടർന്ന് ജിമ്മിൽ പോകാൻ തുടങ്ങുകയും ചെയ്തുവെന്നും താരം പറഞ്ഞു.  അതോടെ തനിക്ക് തന്റെ ശരീരത്തെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ കഴിഞ്ഞുവെന്നും മീര പറഞ്ഞു.  വ്യായാമത്തോടൊപ്പം ഭക്ഷണവും പ്രധാനമാണെന്ന് പറഞ്ഞ മീര വറുത്ത സാധനങ്ങൾ കൂടുതലും ഉപേക്ഷിക്കണമെന്നും സൂചിപ്പിച്ചു.