'മുല്ല' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്ന താരമാണ് മീരാ നന്ദന. ശാലീന സൗന്ദര്യമാണ് മീരയിലേക്ക് ആരാധകരെ അടുപ്പിക്കാനുള്ള പ്രധാന കാരണം എന്നുതന്നെ പറയാം.  ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങറിൽ അവതാരികയായിട്ടാണ് മീര പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


മുല്ലയ്ക്ക് ശേഷം മീര അഭിനയിച്ച പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, സീനിയേർസ്, മല്ലു സിംഗ് തുടങ്ങിയവ  സൂപ്പർഹിറ്റ് ചിത്രങ്ങളായിരുന്നു.  മോഹൻലാൽ അവതാരകനായി എത്തിയ 'ലാൽസലാം' എന്ന പരിപാടിയിലും മോഹൻലാലിനൊപ്പം കോ-ഹോസ്റ്റ് ആയി മീരയും ഉണ്ടായിരുന്നു.  മാത്രമല്ല ചുരുങ്ങിയ കാലയളവിൽ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മെറ്റാ തന്റെ കഴിവ് തെളിയിച്ചിരുന്നു.  ഇപ്പോൾ ദുബായിൽ ഗോൾഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര.  


നിരവധി സ്റ്റേജ് ഷോകളിലൂടെയും തന്റെ കഴിവ് തെളിയിച്ച നടിയാണ് മീര.  2007 ലെ കേരള സംസ്ഥാന അവാർഡിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡും മീര സ്വന്തമാക്കിയിട്ടുണ്ട്.  മീര എപ്പോഴും തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നത് ഇൻസ്റ്റാഗ്രാം വഴിയാണ്.    


 



 


ഒരുപാട് സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും മീര അവതാരകയായി മലയാളികൾ കണ്ടിട്ടുണ്ട്. 2007-ൽ കേരള സംസ്ഥാന അവാർഡിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡും സ്വന്തമാക്കിയ താരമാണ് മീര. തന്റെ വിശേഷങ്ങൾ എല്ലാം മീര പങ്കുവെക്കാറുള്ളത് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്. ഇൻസ്റ്റാഗ്രാമിലെ താരത്തിന്റെ ഫോട്ടോകൾക്ക് മികച്ച അഭിപ്രായമാണ് എപ്പോഴും ലഭിക്കാറുള്ളത്.  


മീരയുടെ പുത്തൻ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.  മീര പങ്കുവെച്ചിട്ടുള്ള ഫോട്ടോകൾ ഒന്നിനൊന്ന് സുന്ദരമാണ്.  മുല്ലയിലെ ആ നാടൻ പെൺകുട്ടിയാണോ ഇതെന്ന് നമുക്ക് തന്നെ തോന്നിപ്പോകും.  അത്ര സുന്ദരമായ സ്റ്റൈലിഷ് ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.