കൊച്ചി  : സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റ പേര് പ്രഖ്യാപിച്ചു. മേ ഹൂം മൂസ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് സുരേഷ് ഗോപി എത്തുന്നത്. ഇതൊരു പാൻ ഇന്ത്യ ചിത്രമായിരിക്കുമെന്നാണ് ജിബു ജേക്കബ് ടൈറ്റില്‍ ലോഞ്ച് വേദിയില്‍ പറഞ്ഞത്. സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണ് മേ ഹൂം മൂസ.


COMMERCIAL BREAK
SCROLL TO CONTINUE READING


കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ്  എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവർ സംയുക്തമായി ആണ് ചിത്രം നിർമ്മിക്കുന്നത്.  ചിത്രം ഇന്ത്യ ഒട്ടാകെയുള്ള വിവിധ നഗരങ്ങളിലായി ആണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. രാജസ്ഥാന്‍, പഞ്ചാബ്, കാര്‍ഗില്‍, കൊടുങ്ങല്ലൂര്‍, പൊന്നാനി  എന്നിവിടങ്ങളിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്യുന്നത്. 


ALSO READ: Paappan Trailer : ഭ്രാന്തനായ കൊലപാതകിയെ തേടി സുരേഷ് ഗോപി; പാപ്പന്റെ ട്രെയിലറെത്തി


യഥാർഥ സംഭവങ്ങൾ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി.  ചിത്രത്തിൽ ഇന്ത്യയിലെ സമകാലിക   സ്ഥിതിഗതികളും ചർച്ച ചെയ്യപ്പെടും. ചിത്രം വളരെ ഗൗരവമുള്ള വിഷയമായിരിക്കും ചർച്ച ചെയ്യുന്നത്. എന്നാൽ നർമ്മത്തിന് കുറവുണ്ടാകില്ലെന്നും പറഞ്ഞു. വാഗാ ബോര്ഡറില് ഷൂട്ട് ചെയ്യുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും മേ ഹൂം മൂസയ്ക്കുണ്ട്. 


1998 മുതൽ 2018 വരെയുള്ള സമയത്താണ് ചിത്രത്തിൻറെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. മൂസ ഒരു മലപ്പുറം സ്വദേശിയാണെന്നും ജിനു ജേക്കബ് വ്യക്തമാക്കി. ചിത്രത്തിൽ നായികയായി എത്തുന്നത് പൂനം ബജ്‌വയാണ്. സുരേഷ് ഗോപിയെയും പൂനത്തെയും കൂടാതെ  സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.  ഇത് ഒരു മാസ് എന്റെർറ്റൈനെർ ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ചിത്രം ഏതാനും മാസങ്ങൾക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. 


അതേസമയം പ്രേക്ഷകർ സുരേഷ് ഗോപിയുടെ ചിത്രം പാപ്പനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിൻറെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയുടെ സംവിധാനത്തിലാണ് ചിത്രമെത്തുന്നത്. ചിത്രത്തിൻറെ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. വർഷങ്ങൾക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും  ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. 


സുരേഷ് ഗോപിയുടെ  252 - മത്തെ ചിത്രമാണ് പാപ്പൻ. ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ആദ്യമായി ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്.  നീണ്ട നാളുകൾക്ക് ശേഷമാണ് പൊലീസ് കഥയുമായി ജോഷി എത്തുന്നത് അതുപോലെ തന്നെ സുരേഷ് ഗോപിയുടെ പൊലീസ് വേഷവും ചിത്രത്തിന്റെ പ്രത്യേകത തന്നെയാണ്. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത്. ഡേവിഡ് കാച്ചാപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫ്‌താർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മാതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ