സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മേ ഹൂം മൂസ ഉടൻ ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തും. ചിത്രത്തിൻറെ  ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ആണ്. ചിത്രം നവംബർ 11 നാണ് സീ 5 ൽ എത്തുന്നത്. സെപ്റ്റംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മേ ഹൂം മൂസ. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സെൻസർ ബോർഡ് ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് നൽകിയത്. ചിത്രം സംവിധാനം ചെയ്യിതിരിക്കുന്നത്  ജിബു ജേക്കബാണ്. സുരേഷ് ഗോപിയുടെ 253-ാം ചിത്രമെന്ന പ്രത്യേകതയും മേ ഹൂം മൂസക്കുണ്ട്.  ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് സുരേഷ് ഗോപി എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 വർഷങ്ങൾക്ക് ശേഷം താൻ മരിച്ചുവെന്ന് കരുതുന്ന നാട്ടിലേക്ക് താൻ മരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ എത്തുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ഒരു മുൻ പട്ടാളക്കാരന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തിയത്. ചിത്രത്തിലെ റഫീഖ് അഹമ്മദ് ആണ്. സംഗീതം നൽകിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ശ്രീനാഥ് ശിവശങ്കരന്‍ ആണ്.ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്.  


ALSO READ: Mei Hoom Moosa Movie Teaser: "ഇങ്ങള് ശരിക്കും ഇല്ലുമിലാൻഡിയ അല്ലേ?'; മേ ഹൂം മൂസയുടെ ടീസറെത്തി, ചിത്രം ഉടനെത്തും


എഴുപത്തിയഞ്ച് ദിവസത്തോളമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. കേരളത്തിന് പുറത്ത് കാർഗിൽ, വാഗാ ബോർഡർ, പൂഞ്ച്, ഡൽഹി, ജയ്പ്പൂർ എന്നിവിടങ്ങളിൽ ആയി ആണ് ചിത്രം ഷൂട്ട് ചെയ്തത്. കേരളത്തിൽ പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. ചിത്രത്തിൽ  മൂസ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം നമ്മുടെ നാടിൻ്റെ പ്രതീകമാണ്. ഇന്ത്യൻ സമൂഹം ഇന്ന് ചർച്ച ചെയ്യുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് മേ ഹൂം മൂസ.


കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ്  എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവർ സംയുക്തമായി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.   യഥാർഥ സംഭവങ്ങൾ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജര്‍ രവി, മിഥുൻ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗർ, അശ്വിനി, സരൺ, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1998 മുതൽ 2018 വരെയുള്ള സമയത്താണ് ചിത്രത്തിന്റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. സുരേഷ് ​ഗോപിയുടെ കഥാപാത്രമായ മൂസ ഒരു മലപ്പുറം സ്വദേശിയാണ്. ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് പൂനം ബജ്‌വയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.