Member Rameshan 9aam Ward: `മെമ്പർ രമേശൻ ഒമ്പതാം വാർഡ്` ടീസറെത്തി; രാഷ്ട്രീയക്കാരനായി അർജുൻ അശോകൻ
2021 ലെ തുടര്‍ച്ചയായ വിജയങ്ങള്‍ക്കും മികച്ച കഥാപാത്രങ്ങള്‍ക്കും ശേഷം അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്.
Kochi : അര്‍ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്' ന്റെ ടീസർ റിലീസ് ചെയ്തു. ചിത്രത്തിൻറെ പേര് പോലെ തന്നെ രാഷ്ട്രീയക്കാരനായി ആണ് അർജുൻ അശോകൻ എത്തുന്നത്. ഫെബ്രുവരി 18 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
2021 ലെ തുടര്‍ച്ചയായ വിജയങ്ങള്‍ക്കും മികച്ച കഥാപാത്രങ്ങള്‍ക്കും ശേഷം അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്. ചിത്രത്തിലെ 'അലരെ' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുട്യൂബില്‍ ഒരുകോടിയിലധികം ആളുകളാണ് ഗാനം കേട്ടത്.
ബോബന്‍&മോളി എന്റര്‍റ്റൈന്‍മെന്റ്സിന്റെ ബാനറില്‍ ബോബനും മോളിയും ചേർന്നാണ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്നത്.
ALSO READ: Aaraattu Movie | ''അത് ഒരു അവതാരമാ''.. ആക്ഷനും കോമഡിയും ചേർത്തിണക്കി ആറാട്ട് ട്രെയിലർ
ചിത്രത്തിലെ നായിക ഗായത്രി അശോകാണ്. ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ശബരീഷ് വര്‍മ്മ, രഞ്ജി പണിക്കര്‍ , ഇന്ദ്രന്‍സ്, മമ്മുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി,ബിനു അടിമാലി അനൂപ് (ഗുലുമാല്‍ ) മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ALSO READ: Kallan D'Souza : ഒടുവിൽ റിലീസിന് തയ്യാറായി കള്ളൻ ഡിസൂസയും; ഫെബ്രുവരി 11 ന് തീയേറ്ററുകളിലെത്തും
ചിത്രത്തിൻറെ എക്സികുട്ടീവ് പ്രൊഡ്യൂസര്‍ ജോഷി തോമസ് പള്ളിക്കല്‍. ഛായഗ്രാഹകന്‍ എല്‍ദോ ഐസക്ക്, സംഗീതം കൈലാസ് മേനോന്‍, എഡിറ്റിങ്ങ് ദീപു ജോസഫ്, ക്രിയേറ്റീവ് അഡ്മിനിസ്ട്രേറ്റര്‍ ഗോകുല്‍നാഥ്.ജി. ചിത്രത്തിൻറെ കോസ്റ്റ്യൂം മെല്‍വി, ആര്‍ട്ട്: പ്രദീപ്.എം.വി, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോബ് ജോര്‍ജ്ജ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...