ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ജനപ്രിയ ഹിറ്റ് ചിത്രം മേപ്പടിയാന്റെ സംവിധായകൻ വിഷ്ണു മോഹൻ സംവിധാനം പുതിയ ചിത്രം പ്രഖ്യാപിച്ചു. ബിജു മേനോനാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്, പേരിടാത്ത ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ച് നടക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വിഷ്ണു മോഹൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇമാജിൻ സിനിമാസ്, വിഷ്ണു മോഹൻ സ്റ്റോറീസ്, പ്ലാൻ ജെ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സംവിധായകൻ വിഷ്ണു മോഹനും ഛായഗ്രാഹകൻ ജോമോൻ ടി ജോണും എഡിറ്റർ ഷമീർ മുഹമ്മദും ചേർന്നാണ് നിർമിക്കുന്നത്. ബിജു മേനോന് പുറമെ  ചിത്രത്തിൽ അനു മോഹൻ, നിഖില വിമൽ, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹക്കീം ഷാജഹാൻ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.


ALSO READ : Varshangalkku Shesham Movie : ഹൃദയം ടീം വീണ്ടും ഒന്നിക്കുന്നു; വമ്പൻ താരനിരയിൽ ഒരുങ്ങുന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ പേര് വർഷങ്ങൾക്കു ശേഷം


ഹാരിസ് ദേശമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ. ജോമോൻ ടി ജോൺ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റർ. ഗൗതമിന്റെ രഥം സിനമിയ്ക്ക് വേണ്ടി ഗാനങ്ങൾ ഒരുക്കിയ അശ്വിൻ ആര്യനാണ് ചിത്രത്തിൽ സംഗീത സംവിധായകൻ.


2022 ജനുവരിയിൽ റിലീസായ ചിത്രമാണ് മേപ്പടിയാൻ. കോവിഡ് പ്രതിസന്ധികൾക്കിടയിലും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രമാണ് ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ. ചിത്രത്തിൽ അഞ്ജു കുര്യനാണ് നായിക. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്,മേജർ രവി, നിഷ സാരംഗ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കുണ്ടറ ജോണി, ആര്യ, കൃഷ്ണപ്രസാദ്, പോളി വൽസൻ, മനോഹരിയമ്മ, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍റെ  നിർമ്മാണ സംരഭമായ UMFന്‍റെ ആദ്യ ചിത്രമാണ് മേപ്പടിയാൻ. സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്‍റെ  ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.