Meri Awaz Suno: : ഡോക്ടറായി മഞ്ജു വാര്യർ; മേരി ആവാസ് സുനോ പുതിയ പോസ്റ്ററുകൾ പുറത്ത്, ചിത്രം നാളെ തിയേറ്ററുകളിലേക്ക്
ഡോക്ടർ രശ്മി പാടത്ത് എന്ന കഥാപാത്രത്തെയാണ് മഞ്ജു സിനിമയിൽ അവതരിപ്പിക്കുന്നത്. മെറിൽ എന്ന കഥാപാത്രമായാണ് ശിവദ എത്തുന്നത്.
ജയസൂര്യ, മഞ്ജു വാര്യർ, ശിവദ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് മേരി ആവാസ് സുനേ. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മേരി ആവാസ് സുനോ. നാളെ, മെയ് 13ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ഈ അവസരത്തിൽ ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ടിരിക്കുകയാണ്. മഞ്ജു വാര്യർ, ശിവദ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തു വന്നിരിക്കുന്നത്.
ഡോക്ടർ രശ്മി പാടത്ത് എന്ന കഥാപാത്രത്തെയാണ് മഞ്ജു സിനിമയിൽ അവതരിപ്പിക്കുന്നത്. മെറിൽ എന്ന കഥാപാത്രമായാണ് ശിവദ എത്തുന്നത്. സാരിയുടുത്ത് അതി മനോഹരിയായാണ് ഇരുവരും പോസ്റ്ററിൽ കാണപ്പെടുന്നത്. ഇരുവരും പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്. ചിത്രത്തിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.
വെള്ളം എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് പിന്നാലെ പ്രജേഷും ജയസൂര്യയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഈ രണ്ട് സിനിമകൾക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നുണ്ടായിരുന്നത്. അത് കൊണ്ട് തന്നെ മേരി ആവാസ് സുനോ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ്.
Also Read: Meri Awaz Suno release: ജയസൂര്യയുടെ മേരി ആവാസ് സുനോ തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു
ജോണി ആന്‍റണി, സുധീര്‍ കരമന, ഗൗതമി നായർ, സോഹൻ സീനുലാൽ, ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ.എ.ഇ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും ഈ സിനിമയിൽ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ് നിര്‍മിക്കുന്നത്. ബി. കെ ഹരിനാരായണന്‍റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ നൗഷാദ് ഷെരീഫ് ആണ്. ബിജിത് ബാലയാണ് എഡിറ്റിംഗ്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...