പ്രായം വെറും നമ്പർ മാത്രമാണെന്ന് വീണ്ടും തെളിയിച്ച് നടനും നിർമാതാവും ഫിറ്റ്‌നസ് വിദഗ്ധനുമായ മിലിന്ദ് സോമൻ.  ഇത്തവണ 83 കാരിയായ അമ്മയിലൂടെയായിരുന്നു മിലിന്ദ് പ്രായത്തെ നാണിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് നിരവധി പേർക്ക് പ്രചോദനമാകുന്ന വീഡിയോയും ചിത്രങ്ങളും താരം പങ്കുവെച്ചത്. 25 വർഷങ്ങൾക്ക് ശേഷം അമ്മ വീണ്ടും സൈക്കിൾ പഠിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു 56 കാരനായ മിലിന്ദിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 


കടൽത്തീരത്തുകൂടി സൈക്കിൾ ചവിട്ടുന്ന അമ്മയും ഒപ്പം മകനും... ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും നിമിഷനേരം കൊണ്ടാണ്  വൈറലായത്.


'നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക. കൃത്യമായ പരിശീലനത്തോടെ. 83-ാം വയസിൽ ഇത് ഒട്ടും മോശമല്ല' - അമ്മയുടെ ചിത്രം പങ്കുവെച്ച് മിലിന്ദ് സോമൻ ഇൻസ്റ്റയിൽ കുറിച്ചു.



പതിവുപോലെ മിലിന്ദിന്‍റെ പോസ്റ്റിന് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ലഭിച്ചത്. നിരവധി പേർക്ക് പ്രചോദനമാകുന്നതാണിതെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് കൂടുതലും. 


മുന്‍പ് അമ്മയുടെ എൺപതാം പിറന്നാളിന് പങ്കുവെച്ച വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. പുഷ് അപ് ചെയ്തുകൊണ്ടായിരുന്നു അമ്മ ജന്മദിനം ആഘോഷിച്ചത്. എന്തായാലും തന്‍റെയും കുടുംബാംഗങ്ങളുടെയും ഫിറ്റ്‌നസ് വീഡിയോകളിലൂടെ പ്രായത്തെ ഓർത്ത് വേവലാതിപ്പെടുന്ന ഏറെ പേർക്കാണ് മിലിന്ദ് പ്രചോദനമാകുന്നത്.



 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.