വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിമിക്രി താരം ബിനു അടിമാലി ആശുപത്രി വിട്ടു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിനു അടിമാലി ഇന്നലെയാണ് ചികിത്സ പൂർത്തിയാക്കി മടങ്ങിയത്. യാതൊരു കുഴപ്പവുമില്ലെന്ന് ബിനു പറഞ്ഞു. എല്ലാവരും സപ്പോര്‍ട്ട് ചെയ്‍തു, പ്രാര്‍ഥിച്ചു. കുഴപ്പമൊന്നുമില്ല, ഇപ്പോള്‍ താൻ നടന്നല്ലേ കാറില്‍ കയറിയതെന്നും അദ്ദേഹം പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂൺ 5നാണ് ഹാസ്യതാരങ്ങളായ ബിനു അടിമാലി, കൊല്ലം സുധി എന്നിവർ, മഹേഷ് എന്നിവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. പുലർച്ചെ തൃശൂർ പറമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. ഉല്ലാസ് അരൂര്‍ ആണ് സുധി സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത്. 


Also Read: Madhura Manohara Moham: തിയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദ്ധീൻ; റിലീസിനൊരുങ്ങി 'മധുര മനോഹര മോഹം'


 


അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ സുധി മരിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നുപോകുകയായിരുന്നു. വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. മഹേഷ് ഇപ്പോഴും ആശുപത്രിയിലാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.