Minnal Murali | മിന്നൽ മുരളി ഇനി ഗ്ലോബൽ ഹീറോ; നെറ്റ്ഫ്ലിക്സിലെ ആഗോള റാങ്കിൽ മൂന്നാം സ്ഥാനത്ത്
റിലീസ് ആദ്യ നാളുകളിൽ ഏഷ്യ രാജ്യങ്ങളിൽ ട്രെൻഡിങായ ചിത്രം ഇപ്പോൾ ആഫ്രിക്ക, അമേരിക്കൻ ഭൂഖണ്ഡങ്ങളിലും മിന്നൽ മുരളി തരംഗം സൃഷ്ടിക്കുകയായണ്.
കൊച്ചി : ഡേസി ഹീറോയായി അവതരിപ്പിച്ച ടൊവീനോയുടെ (Tovino Thomas) മിന്നൽ മുരളി (Minnal Murali) ഗ്ലാോബൽ ഹീറോയായി. ക്രിസ്മസ് തലേന്ന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ (Netflix) റിലീസ് ചെയ്ത് മിന്നൽ മുരളി സിനിമ ഇന്ന് രണ്ടാഴ്ച പിന്നിടുമ്പോൾ ആഗോളതലത്തിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. കൂടാതെ 30 രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സിന്റെ ടോപ്പ് 10 ലിസ്റ്റിൽ മിന്നൽ മുരളിയുണ്ട്.
റിലീസ് ആദ്യ നാളുകളിൽ ഏഷ്യ രാജ്യങ്ങളിൽ ട്രെൻഡിങായ ചിത്രം ഇപ്പോൾ ആഫ്രിക്ക, അമേരിക്കൻ ഭൂഖണ്ഡങ്ങളിലും മിന്നൽ മുരളി തരംഗം സൃഷ്ടിക്കുകയായണ്. ഈ ഭൂഖണ്ഡങ്ങളിൽ മിക്ക രാജ്യങ്ങളുടെ നെറ്റ്ഫ്ലിക്സിന്റെ ടോപ് 10 പട്ടികയിൽ മിന്നൽ മുരളിയുണ്ട്. ഇതിന് പുറമെ തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും ചിത്രം ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ട്രൻഡിങിൽ നിൽക്കുന്നത്.
ALSO READ : മിന്നൽ മുരളിയുടെ രണ്ടാം ഭാഗം തീരുമാനമായിട്ടില്ല ; അഭിമുഖത്തിൽ പറഞ്ഞത് ആഗ്രഹം മാത്രം: നിർമാതാവ് സോഫിയ പോൾ
നോൺ ഇംഗ്ലീഷ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പേർ കണ്ട ചിത്രങ്ങളിൽ മൂന്നാം സ്ഥാനമാണ് മിന്നൽ മുരളിക്ക്. ഡിസംബർ 24ന് ചിത്രം റിലീസ് ചെയ്ത ആദ്യ രണ്ട് ദിവസം കൊണ്ട് സിനിമ ടോപ് ലിസ്റ്റിൽ നാലാമതെത്തി. ശേഷം ഡിസംബർ 27 മുതൽ ജനുവരി രണ്ട് വരെയുള്ള കണക്ക് പ്രകാരം മിന്നൽ മുരളി മൂന്നാം സ്ഥാനത്തെത്തി. 11,440,000 മണിക്കൂറാണ് ചിത്രം നെറ്റഫ്ലിക്സിൽ പ്രദർശനം നടത്തിയത്. നിലവിൽ ലുല്ലി, വിക്കി ആൻഡ് ഹെർ മിസ്റ്ററിയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.
ALSO READ : മിന്നൽ മുരളി നെറ്റ്ഫ്ലിക്സിൽ സൗജന്യമായി കാണാം, ചെയ്യേണ്ടത് ഇത്രമാത്രം
തെക്കെ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്‌റീന, ചിലി, ബ്രസീല്‍, ബഹാമാസ്, ബൊളീവിയ, ഡോമിനിക്കന്‍ റിപബ്ലിക്, ഇക്വഡോര്‍, പാരഗ്വായ്, പെറു, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ഉറുഗ്വായ്, എല്‍ സാല്‍വദോര്‍, ഹോണ്ടൂറാസ്, ജമൈക്ക, പനാമ എന്നിവിടങ്ങളിലാണ് മിന്നൽ മുരളി ടോപ്പ് 10ൽ ഉള്ളത്. ആഫ്രിക്കയില്‍ മൗറീഷ്യസിലും നൈജീരിയയിലും ചിത്രം ആദ്യ പത്തിലുണ്ട്. ഏഷ്യയിലും മിഡിൽ ഈസ്റ്റുമായി മാലിദ്വീപ്, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ ബഹ്‌റിന്‍, ബംഗ്ലാദേശ്, കുവൈറ്റ്, മലേഷ്യ എന്നീ രാജ്യങ്ങളിലും മലയാള ചിത്രം ടോപ്പ് 10ല്‍ ചിത്രമുണ്ട്.
ALSO READ : 'അവസാനം ഒരു ഇന്ത്യൻ നിർമിത സൂപ്പർ ഹീറോ എത്തി'; മിന്നൽ മുരളിയെ അഭിനന്ദിച്ച് സാക്ഷി സിങ് ധോണി
ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ ടൊവീനോയാണ് മിന്നൽ മുരളി എന്ന സൂപ്പർ ഹീറോയായി എത്തുന്നത്. തമിഴ് താരം ഗുരു സോമസുന്ദരും പ്രതിനായക വേഷത്തിലെത്തി മികച്ച കൈയ്യടിയാണ് നേടിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...