ടോവിനോ തോമസിനെ (Tovino Thomas) നായകനാക്കി ബേസിൽ ജോസഫ് (Basil Joseph) സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയിലെ (Minnal Murali) പുതിയ ​ഗാനം പുറത്തിറക്കി അണിയറപ്രവർത്തകർ. സിനിമ പുറത്തിറങ്ങാൻ 9 ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പുതിയ ​ഗാനം പുറത്തിറിക്കിയിരിക്കുന്നത്. രാവിൽ എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ് (Sushin Shyam). മനു മഞ്ജിത്താണ് വരികൾ എഴുതിയിരിക്കുന്നത്. ​ഗാനം ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാറാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ഡിസംബർ 24 നാണ് മിന്നൽ മുരളി ഒടിടിയിലൂടെ റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത്. ചിത്രത്തിലെ ​ഗാനങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.



 


വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം. ടൊവിനോയെ കൂടാതെ തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മിന്നൽ മുരളിയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 


Also Read: Minnal Murali | "ഉയിരെ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകെ"; മിന്നൽ മുരളിയിലെ പുതിയ ​ഗാനം പുറത്തിറങ്ങി


സമീർ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ഷാൻ റഹ്മാനും സുഷിൻ ശ്യാമുമാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഹോളിവുഡ് ആക്ഷൻ ഡയറെക്ടർ വ്ലാഡ് റിംബർഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.


ചിത്രത്തിന്റെ സംവിധായകനായ ബേസിൽ ജോസഫിന്റെ മൂന്നാമത്തെ ചിത്രമാണ്. ആദ്യ ചിത്രമായ കുഞ്ഞിരാമയണവും രണ്ടാമത് ടൊവിനൊക്കൊപ്പം ചേർന്ന് ചെയ്ത ഗോദയും സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു. അതേസമയം നെറ്റ്ഫ്ലിക്സിൽ വരുന്നതിന‌് മുൻപ് തന്നെ മിന്നൽ മുരളി Jio MAMI മുംബൈ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നതായിരിക്കും. ഡിസംബർ 16ന് ആണ് ജിയോ മാമിയിലെ പ്രദര്‍ശനം. 


Also Read: Minnal Murali Game | ഇനി നിങ്ങൾക്കും മിന്നല്‍ മുരളിയാകാം; മൊബൈല്‍ ഗെയിം ഉടന്‍ പുറത്തിറങ്ങും


മലയാളത്തിന് (Malayalam) പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നടാ, തെലുങ്ക് എന്നീ ഭാഷകളിൽ ഇറങ്ങുന്ന ചിത്രം ആദ്യം തിയറ്ററുകളിൽ (Theatre) റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. തമിഴിൽ മിന്നൽ മുരളി (Minnal Murali) എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. ഹിന്ദിയിൽ മിസ്റ്റർ മുരളിയെന്നും (Mr Murali) തെലുങ്കിൽ മെരുപ്പ് മുരളിയെന്നും കന്നടയിൽ മിഞ്ചു മുരളിയെന്നുമാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക