മുംബൈ : മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റീന പിസ്കോവ 71-ാം ലോകസുന്ദരിപ്പട്ടം (മിസ് വേൾഡ് 2024) സ്വന്തമാക്കി. മുംബൈയിൽ വെച്ച് നടന്ന മത്സരത്തിൽ ലെബനന്റെ യസ്മിന സെയ്തൂൺ ആദ്യ റണ്ണറപ്പറായി. ലോകസുന്ദരിപ്പട്ടം നേടിയ ചെക്ക് സുന്ദരിക്ക് 2023ലെ ജേതാവ് പോളണ്ടിന്റെ കരലീന ബിയലാസ്ക വിജയ കിരീടം ചാർത്തി. മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സിനി ഷെട്ടിക്ക് അവാസന നാലിലേക്ക് എത്തിനായില്ല. ടോപ്പ് എട്ടിൽ എത്തിയാണ് 22കാരിയായ സിനി മത്സരം അവസാനിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ചെക്ക് സുന്ദരിയാണ് ക്രിസ്റ്റീന. 2006ൽ ടറ്റാന കുച്ചറോവയാണ് ഇതിന് മുമ്പ് ചെക്ക് റിപ്പബ്ലിക്കിനെ പ്രതിനിധീകരിച്ചുകൊണ്ട് മിസ് വേൾഡ് കിരീടം ചൂടുന്നത്. ചെക്ക് സുന്ദരിക്കൊപ്പം മിസ് ബോട്സ്വാന, മിസ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ, മിസ് ലെബനൺ എന്നിവരാണ് അവസാന നാലിൽ എത്തിയത്.


ALSO READ : Meghana Ellen : മഞ്ഞുമ്മൽ ബോയിസ് സിനിമ കൊള്ളില്ല എന്ന പറഞ്ഞ മലയാളിയായ തമിഴ് നടി മേഘ്ന എല്ലെൻ ആരാണ്?


മിസ് വേൾഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 20കാരിയായ ചെക്ക് സുന്ദരിക്ക് ലോ ആൻഡ് ബിസിനെസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം വിദ്യാർഥിനിയാണ്. കൂടാതെ സ്വന്തമായി ആരംഭിച്ച ക്രിസ്റ്റീന പിസ്കോ ഫൗണ്ടേഷന്റെ സ്ഥാപകയും കൂടിയാണ്. 


28 വർഷങ്ങൾക്ക് ശേഷം ഇന്ത്യ മിസ് വേൾഡ് മത്സരത്തിന് വേദിയാകുന്നത്. ഇതിന് മുമ്പ് 1996ൽ ബെംഗളൂരുവിൽ വെച്ചാണ് മിസ് വേൾഡ് മത്സരം ഇന്ത്യയിൽ സംഘടിപ്പിച്ചിട്ടുള്ളത്. മിസ് വേൾഡിൽ ആറ് തവണയാണ് ഇന്ത്യൻ സുന്ദരികൾ കിരീടം നേടിട്ടുള്ളത്. പട്ടിക ഇങ്ങനെ


റെയ്താ ഫാരിയ പവൽ - 1966


ഐശ്വര്യ റായി ബച്ചൻ - 1994


ഡയന ഹെയ്ഡെൻ - 1997


യുക്താ മൂഖി - 1999


പ്രിയങ്ക ചോപ്രോ ജൊനാസ്  - 2000


മാനുഷി ഛില്ലർ - 2017



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.