Miss You Movie: `ഇന്നത്തെ യുവ തലമുറ റൊമാൻ്റിക്കാണ് `; മിസ് യു ട്രെയിലർ ലോഞ്ചിൽ കാർത്തി
Miss you movie trailer launch: നടൻ കാർത്തിയാണ് ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തി ട്രെയിലർ ലോഞ്ച് നടത്തിയത്.
സിദ്ധാർത്ഥിൻ്റെ റൊമാൻ്റിക് കംബാക്ക് ചിത്രമായ ' മിസ് യു ' വിൻ്റെ ഓഡിയോ - ട്രെയിലർ ലോഞ്ചിൽ പങ്കെടുത്ത് നടൻ കാർത്തി. നടൻ കാർത്തിയാണ് ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തി ട്രെയിലർ ലോഞ്ച് നടത്തിയത്. യുവ തലമുറയ്ക്ക് പ്രണയ ചിത്രങ്ങളാണ് ഇഷ്ടമെന്നും എന്നാൽ അത് മനസിലാക്കാതെ ആക്ഷൻ സിനിമകൾ നിർമ്മിക്കുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധയെന്നും കാർത്തി അഭിപ്രായപ്പെട്ടു.
"ഇന്നത്തെ നമ്മുടെ പിള്ളേർ അധികവും ഉപയോഗിക്കുന്ന വാക്കുകളാണ് ' ലൗ യൂ ' , ' മിസ് യു ' എന്നിവ. അതിൽ തന്നെ വളരെ ആകർഷകമായ വാക്കായ ' മിസ് യു ' വിനെയാണ് ടൈറ്റിൽ ആയി സ്വീകരിച്ചിരിക്കുന്നത്. ആൺ കുട്ടികൾ സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്യുന്ന പോസ്റ്റുകളൊക്കെ പ്രണയത്തെക്കുറിച്ചുള്ള പോസ്റ്റുകളാണ്. പക്ഷെ നമ്മൾ എടുത്തു കൊണ്ടിരിക്കുന്നതൊക്കെ ആക്ഷൻ സിനിമകളാണ്. ഈ സിനിമ ഞാൻ പഠിക്കുന്ന കാലത്ത് കണ്ട് ആസ്വദിച്ച സിനിമ പോലെ തോന്നുന്നു ഇതിൻ്റെ ട്രെയിലർ കാണുമ്പോൾ.
'ഇളയ ദളപതി ' വിജയ് സാറിൻ്റെ ' തുള്ളാത മനമും തുള്ളും ' എന്ന സിനിമ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ്. അതിലെ പാട്ടുകൾ, പ്രണയം, അതിനെ ചുറ്റി പറ്റിയുള്ള വിഷയങ്ങൾ എന്നിങ്ങനെ അത് ഇപ്പോൾ കണ്ടാലും ഉത്സാഹവും ഉന്മേഷവും നൽകും. അതു പോലുള്ള സിനിമകൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കയാണ്. എന്നാൽ അത്തരം സിനിമകൾ ഇപ്പോൾ എടുക്കുന്നില്ല.
സിദ്ധാർഥ് ' ബോയ്സ് ' സിദ്ധാർത്ഥ് ആയതു കൊണ്ട് ഇപ്പോഴും പ്രേമിച്ചു കൊണ്ടിരിക്കുന്നു. കാഴ്ചയിലും ചെറുപ്പമായതു കൊണ്ട് അദ്ദേഹത്തിന് അതു വലിയ സൗകര്യമാണ്. ഈ സിനിമ എൻ്റെ യൗവ്വന കാലത്തിലേക്ക് കൂട്ടികൊണ്ടു പോകുന്ന ഒന്നായിരിക്കും. എന്നെ പോലെ തന്നെ പ്രേക്ഷകരെയും. സിദ്ധാർത്ഥ് ഒരു സിനിമ തിരഞ്ഞെടുക്കുന്നുവെങ്കിൽ അതിൽ എന്തെങ്കിലും പ്രത്യേകത ഇല്ലാതിരിക്കില്ല.
'മിസ് യു ' നായിക ആഷിക രംഗനാഥ് എൻ്റെ നായികയായി ' സർദാർ 2 ' - ൽ അഭിനയിക്കുന്നുണ്ട്. വളരെ സിൻസിയറായ നടിയാണ് അവർ. ' മിസ് യു 'വിൽ അവരെ കാണാൻ അതീവ സുന്ദരിയായിട്ടുണ്ട്. അവർക്ക് എൻ്റെ ആശംസകൾ. ഇത് യൂത്തിൻ്റെ സിനിമയാണ്. റൊമാൻ്റിക് എൻ്റർടൈനറായ ' മിസ് യു ' വൻ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. " കാർത്തി പറഞ്ഞു.
കാർത്തി പുറത്തിറക്കിയ ' മിസ് യു ' വിൻ്റെ ട്രെയിലർ ഒറ്റ ദിവസം കൊണ്ട് ഒരു മില്യനിലേറെ കാഴ്ച്‌ക്കാരുമായി യൂ ട്യൂബിൽ തരംഗമായി മുന്നേറുകയാണ്. റൊമാൻ്റിക് ഫീൽ ഗുഡ് സിനിമയായിരിക്കും എൻ. രാജശേഖർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ' മിസ് യു ' എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 7 മൈൽ പെർ സെക്കൻ്റ്സിൻ്റെ ബാനറിൽ മലയാളിയായ സാമുവൽ മാത്യുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ജിബ്രാനാണ് സംഗീതം. ശരത് ലോഹിത്ഷാ, പൊൻവണ്ണൻ, ജെ പി, നരേൻ, കരുണാകരൻ, ബാല ശരവണൻ, അനുപമ കുമാർ, രമ, ഷഷ്ടിക എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിലെത്തുന്നത്. ഡിസംബർ 13 ന് റെഡ് ജെയിൻ്റ് മൂവീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും. പിആർഒ-സി.കെ. അജയ് കുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.