മിഷൻ പാതിവഴിയിൽ അവസാനിച്ചോ? ആരാധകർക്കായി ടോം ക്രൂസ് വക ഒന്നൊന്നര വിരുന്ന് | Review
സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ സ്റ്റാൻഡ് സീക്വൻസായ ക്ലിഫ് ബൈക്ക് ജംപ് കണ്ടുള്ള ഞെട്ടലിൽ ഇരിക്കുന്ന പ്രേക്ഷകരെ തീയേറ്ററിൽ നിന്ന് 10 ഇരട്ടി ഞെട്ടിക്കുകയാണ്
"ആക്ഷൻ സ്റ്റാർ" എന്ന വിശേഷണം എത്ര വർഷങ്ങൾ കഴിഞ്ഞാലും ടോം ക്രൂസിൽ നിന്നും മാറ്റി മറ്റൊരാളിൽ പ്രതിഷ്ഠിക്കാൻ കഴിയില്ലെന്ന് ഊട്ടി ഉറപ്പിക്കുകയാണ് മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കനിങ്ങ് പാർട്ട് 1. കാലങ്ങൾ എത്ര കഴിഞ്ഞാലും വർഷങ്ങൾ എത്ര കഴിഞ്ഞാലും ടോം ക്രൂസിന്റെ സിംഹാസനത്തിൽ ഇരിക്കാൻ അദ്ദേഹം അല്ലാതെ മറ്റാർക്കും കഴിയില്ല.
റിലീസിന് മുൻപ് അണിയറപ്രവർത്തകർ റിലീസ് ചെയ്‌ത സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ സ്റ്റാൻഡ് സീക്വൻസായ ക്ലിഫ് ബൈക്ക് ജംപ് കണ്ടുള്ള ഞെട്ടലിൽ ഇരിക്കുന്ന പ്രേക്ഷകരെ തീയേറ്ററിൽ നിന്ന് 10 ഇരട്ടി ഞെട്ടിക്കുകയാണ് അണിയറപ്രവർത്തകരും ടോം ക്രൂസും. 61 വയസ്സ് എന്ന് രേഖകൾ കാണിച്ചാൽ പോലും പ്രേക്ഷകന് വിശ്വസിക്കാൻ പാടുപെടേണ്ടിവരും. തീയേറ്ററിൽ നിന്ന് മാത്രം അനുഭവിച്ചറിയേണ്ട ഈ ദൃശ്യ ശബ്‌ദ വിസ്മയത്തെ വർണ്ണിക്കാൻ വാക്കുകൾ ഇല്ലെന്നുള്ളതാണ് സത്യം.
Also Read: Iyer Kanda Dubai Movie: 'അയ്യര് കണ്ട ദുബായ്' ചിത്രീകരണം പൂർത്തിയായി; ചിത്രം പങ്കുവെച്ച് ദുർഗ കൃഷ്ണ
2 മണിക്കൂർ 45 മിനുട്ട് ദൈർഖ്യം ചിത്രത്തിന് ഉണ്ടെങ്കിലും യാതൊരു ലാഗ് ഇല്ലാതെ എവിടെയും കഥ വലിയുന്നെന്ന് തോന്നിക്കാത്ത തരത്തിലാണ് കഥ പറയുന്നത്. IMF (ഇമ്പോസിബിൾ മിഷൻ ഫോഴ്‌സിന്റെ) പ്രധാന ഏജന്റായ ഈതൻ ഹണ്ടിനെ ഓരോ നിമിഷവും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം സ്‌ക്രീൻ പ്രെസെൻസ് കൊണ്ട് ടോം സ്വർഗ്ഗജാലകം പണിത്.
രണ്ട് ഭാഗങ്ങളുള്ള താക്കോൽ കണ്ടുപിടിക്കുക എന്നതാണ് ഈതന്റെ ഇത്തവണത്തെ ടാസ്ക്. എന്റൈറ്റിയിലേക്കുള്ള വാതിലാണ് ആ താക്കോലാൽ തുറക്കപ്പെടുന്നത്. ലോകത്തെ തന്നെ കൺട്രോൾ ചെയ്യാനുള്ള പവർ നൽകുന്ന എന്റൈറ്റിയുടെ വാതിൽ. ഈതൻ മിഷൻ തീർക്കുമോ? മിഷൻ തീർക്കാനാണോ രണ്ടാം ഭാഗം? സംശയങ്ങൾ തീയേറ്ററിൽ തന്നെ തീർക്കേണ്ടതാണ്.
ഓരോ ആക്ഷൻ സീക്വൻസിലും അത്രമാത്രം സൂക്ഷ്മതയോടെ ക്രൂസ് ചെയ്യുന്നത് കാണാം. ബൈക്ക് ജംപ് സീക്വൻസ് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. കാർ ചെയ്‌സിങ്ങും, എയർപോർട്ടിൽ നടക്കുന്ന ചേസിംഗും ഏറ്റവുമൊടുവിൽ ക്ലൈമാക്സിൽ 40 മിനുട്ടോളം നീണ്ടുനിൽക്കുന്ന ട്രെയിൻ സീക്വൻസും പ്രേക്ഷകനെ ശ്വാസം എടുക്കാൻ പോലും മറന്ന് പോകുന്ന തരത്തിൽ എഡ്‌ജ് ഓഫ് ദി സീറ്റായി മാറുന്ന കാഴ്ച.
ഒരുപാട് ചോദ്യങ്ങൾക്കും ചില കഥാപാത്രങ്ങളുടെ പൂർണമായ ഡെവെലപ്മെന്റും നൽകാതെയാണ് സിനിമ അവസാനിക്കുന്നത്. ഒരു തൃപ്തിക്കുറവ് മനസ്സിൽ തോന്നുമെങ്കിലും ഇതിന്റെയെല്ലാം ചുരുളുകൾ രണ്ടാം ഭാഗത്തിൽ അഴിയുമെന്നതിന്റെ സന്തോഷം കാരണം കാത്തിരിക്കാൻ വയ്യാതിരിക്കുന്ന അവസ്ഥ. ഒരു വലിയ കഥയുടെ മിഡ് വെയിൽ പാർട്ട് 1 അവസാനിക്കുമ്പോൾ ഇതുവരെ ഈതൻ കടന്നുപോയ വഴികളേക്കാൾ ദുഷ്കരം തന്നെയാകും പാർട്ട് 2ൽ നടക്കുന്നതെന്ന് പ്രേക്ഷകന് ചിന്തിക്കാവുന്നതേയുള്ളു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...