കൊച്ചി : മലയാളത്തിലെ ഹിറ്റ് കോംബോയായ മോഹൻലാൽ-ഷാജി കൈലാസ് ചിത്രം എലോൺ സിനിമയിൽ പൃഥ്വിരാജും മഞ്ജു വാര്യറുമുണ്ടാകുമെന്ന് റിപ്പോർട്ട്. നായകനായ മോഹൻലാലിനെ പുറമെ ചിത്രത്തിൽ പൃഥ്വിയും മഞ്ജുവുമെത്തുന്നാണ് റിപ്പോർട്ട്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗികമായി അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ടൈംസ് ഓഫ് ഇന്ത്യയാണ് നായകൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാൽ മാത്രം എത്തുന്ന ചിത്രത്തിൽ പൃഥ്വിയും മഞ്ജവും ഭാഗമാകുമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇരുവരും മോഹൻലാൽ അവതരിപ്പിക്കുന്ന കാളിദാസ് എന്ന കഥാപാത്രത്തിന് ലഭിക്കുന്ന ഫോൺ കോളുകളിൽ ഒന്നായിരിക്കും. ഇരു താരങ്ങളും പ്രതൃക്ഷത്തിൽ സ്ക്രീനിൽ വരില്ലയെന്നും ടിഒഐയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


ALSO READ : Highway 2 : ഹൈവേ 2 പാൻ ഇന്ത്യ ചിത്രം; ജോണി വാക്കറിന്റെ രണ്ടാം ഭാഗവും പരിഗണനയിൽ: സംവിധായകൻ ജയരാജ്



നേരത്തെ മോഹൻലാൽ ചിത്രം നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകി അഭിമുഖത്തിനിടെയാണ് എലോൺ ഒടിടി റിലീസാകുമെന്ന് അറിയിച്ചിരിക്കുന്നത്. 


 മോഹൻലാലും ഷാജികൈലാസും 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങൾ മാത്രം എടുത്താണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30 -മത് ചിത്രമാണിത്.


ALSO READ : Adithattu Movie Trailer: അടിത്തട്ട് തിയേറ്ററുകളിലേക്ക്, കടൽ രം​ഗങ്ങളിൽ തകർത്ത് സണ്ണിവെയ്നും ഷൈൻ ടോമും; ട്രെയിലർ


രാജേഷ് ജയറാമനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദൻ രാമാനുജനാണ് എലോണിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജേക്ക്സ് ബിജോയിയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ഡോൺ മാക്സാണ് എഡിറ്റർ.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.