ന്യൂഡൽഹി: ആരാധകരുടെ പ്രിയപ്പെട്ട സഞ്ജു ബാബയുടെ ദീപാവലി ആഘോഷം എല്ലാവർഷവും വളരെ പ്രത്യേകത നിറഞ്ഞതാണ്.  ഇത്തവണ ക്യാൻസറുമായുള്ള യുദ്ധത്തിൽ വിജയിച്ച ശേഷമാണ് സഞ്ജയ് ദത്ത് (Sanjay Dutt) മടങ്ങിയെത്തിയിരിക്കുന്നത്. ഈ ദീപാവലി സഞ്ജയ് ദത്ത് തന്റെ കുടുംബത്തോടൊപ്പമാണ് സമയം ചെലവഴിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മലയാളത്തിന്റെ പ്രിയ താരവുമായി മോഹൻലാലും (Mohanlal) വീട്ടിലെത്തി. ഇരുവരും ഒരുമിച്ച് ദീപാവലി ആഘോഷിക്കുകയും സഞ്ജയ് ദത്തിനൊപ്പം ചെലവഴിച്ച അവിസ്മരണീയ നിമിഷങ്ങളുടെ ഫോട്ടോകൾ മോഹൻലാൽ പങ്കിടുകയും ആ ഫോട്ടോകൾ ഇപ്പോൾ വൈറലാകുകയാണ്.  



ദീപാവലിയുടെ ഈ സമയത്താണ് കേരളത്തിൽ നിന്ന് മോഹൻലാൽ മുംബൈയിലെത്തിയത്. ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത അദ്ദേഹം മാന്യത ദത്തിനെയും (Maanayata Dutt) സഞ്ജയ് ദത്തിനെയും അതിൽ ടാഗ് ചെയ്തിരുന്നു. ഈ ഫോട്ടോയിൽ സഞ്ജയ് ദത്ത് ഒരു ക്രീം കളർ കുർത്തയാണ് ധരിച്ചിരുന്നത്.  മാന്യത ഒരു ക്രീം കളർ സൽവാർ സ്യൂട്ടും.   മോഹൻലാൽ കാഷ്വൽ ലുക്കിലായിരുന്നു. ചുവന്ന ടി ഷർട്ടും കറുത്ത ഡെനിമും ആയിരുന്നു മോഹൻലാലിന്റെ വേഷം. 


Also read: ലാലേട്ടന്റെ ചുള്ളൻ ലുക്കിന് പിന്നിലെ രഹസ്യം ഇതാണ്...


രണ്ട് ഫോട്ടോകളാണ് മോഹൻലാൽ  പോസ്റ്റ് ചെയ്തു. ഒരു ഫോട്ടോയിൽ മാന്യത ദത്ത് മോഹൻലാലിന്റെ (Mohanlal) തോളിൽ കൈവച്ച് കൊണ്ട് നിൽക്കുന്നതാണ്. മോഹൻലാൽ തന്റെ സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂർത്തിയാക്കിയത്. ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം ഐ‌പി‌എൽ (IPL 2020) അവസാന മത്സരം കാണാൻ മോഹൻലാൽ ദുബായിലെത്തിയിരുന്നു. 


 



 


'കെജിഎഫ്: 2' ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാനായി സഞ്ജയ് ദത്ത് (Sanjay Dutt) ഷൂട്ടിംഗിലേക്ക് മടങ്ങുകയാണ്. ഇതിനൊപ്പം 'ശംശേര', 'പൃഥ്വിരാജ്' എന്നീ രണ്ട് പ്രോജക്ടുകളും കൂടി ഉണ്ട്. ഇതിനൊപ്പം സഞ്ജയ് ദത്തിന്റെ 'ടോർബാസ്', 'ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ' എന്നീ ചിത്രങ്ങളും റിലീസിന് തയ്യാറാണ്.


ഇതിനിടയിൽ നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്ന ലൂസിഫർ ചിത്രത്തിന്റെ പിന്നാലെ രണ്ടാംഭാഗമായ എമ്പുരാൻ എത്തുന്നു എന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോൾ പുറത്ത് വന്ന ഈ ചിത്രം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്തിന് ഒപ്പം ഉള്ള മോഹൻലാലിന്റെ (Mohanlal) ചിത്രം പുറത്ത് വന്നതോടെ എമ്പുരാനിൽ മോഹൻലാലിന്റെ വില്ലനായി സഞ്ജയ്ദത്ത് എത്തുമോ എന്ന ഒരു സംശയത്തിലാണ് ആരാധകർ.  



ഇതിനെച്ചൊല്ലിയുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നതിനാൽ ഇപ്പോൾ ഇവർ ഒന്നിച്ചുള്ള ചിത്രം പുറത്ത് എത്തിയപ്പോൾ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ഈ ചിത്രത്തിൽ അല്ലെങ്കിൽ മറ്റ് ഏതെങ്കിലുമൊരു ചിത്രത്തിൽ ഇവർ ഒന്നിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.  


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)