നടൻ പൃഥ്വിരാജ് സുകുമാരന്റെ പിറന്നാൾ ആണിന്ന്. താരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് മോഹൻലാൽ. ജനറലിന് ജന്മദിനാശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലൂസിഫർ, എമ്പുരാൻ എന്നീ ചിത്രങ്ങളിൽ പൃഥ്വിരാജ് ചെയ്ത വേഷമാണ് സായിദ് മസൂദ്. എമ്പുരാനിലെ ഈ കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെ:


COMMERCIAL BREAK
SCROLL TO CONTINUE READING

''ജന്മദിനാശംസകൾ ജനറൽ. ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടത്...പിശാച് വളർത്തിയെടുത്തു! സായിദ് മസൂദ്, ചക്രവർത്തിയുടെ ജനറൽ''.



നന്ദി ഭായ്ജാൻ എന്നാണ് ഇതിന് മറുപടിയായി പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ടൊവിനോ തോമസും പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 



മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം എമ്പുരാന്റെ വരവിനായി കാത്തിരിക്കുകയാണ്. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായതിനാൽ തന്നെ ആരാധകരും ആവേശത്തിലാണ്. പൃഥ്വിരാജ് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. മുരളി ​ഗോപിയാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഒരുക്കിയിട്ടുള്ളത്. മഞ്ജു വാര്യർ, ടൊവിനോ, ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ലൂസിഫർ ബോക്സ്ഓഫീസിൽ വലിയ ഹിറ്റ് സ്വന്തമാക്കിയിരുന്നു. 


മലയാളത്തിലെ ആദ്യമായി 200 കോടി ക്ലബിൽ കയറിയ സിനിമയാണ് ലൂസിഫർ. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണിത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.