Barroz | ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി മോഹൻലാൽ; ബാറോസിന്റെ പ്രൊമോ ടീസർ പുറത്ത് വിട്ടു
വാസ്കോ ഡ ഗാമയുടെ താക്കോൽ സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. ബറോസിന്റെ വേഷത്തിൽ സംവിധായകനായ മോഹൻലാൽ തന്നെയാണ് എത്തുന്നത്.
കൊച്ചി : മോഹൻലാൽ (Mohanlal) ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ബാറോസിന്റെ (Barroz) പ്രൊമോ ടീസർ പുറത്ത് വിട്ടു. സിനിമയുടെ ചിത്രീകരണവും അതിലെ ചെറിയ ഒരു ഭാഗവും കൂടി ചേർത്ത ടീസർ വീഡിയോയാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.
വാസ്കോ ഡ ഗാമയുടെ താക്കോൽ സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. ബറോസിന്റെ വേഷത്തിൽ സംവിധായകനായ മോഹൻലാൽ തന്നെയാണ് എത്തുന്നത്. നടൻ പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ALSO READ : Barroz Movie | നിധി കാക്കുന്ന ഭൂതം; ബറോസിന്റെ ക്യാരക്ടർ സ്കെച്ച് പങ്കുവച്ച് മോഹൻലാൽ
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവെച്ച ചിത്രീകരണം ഇന്ന് ഡിസംബർ 26ന് പുനരാരംഭിക്കുവെയാണ് മോഹൻലാൽ പുതിയ ടീസർ വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. ഇന്ന് രാവിലെ ചിത്രത്തിന്റെ ക്യാരക്ടർ സ്കെച്ചും മോഹൻലാൽ പങ്കുവെച്ചിരുന്നു.
ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സന്തോഷ് ശിവനാണ് സിനിമയുടെ ഛായഗ്രഹകൻ.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ലിഡിയൻ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...