ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാലും; ഷൂട്ടിംഗ് അടുത്ത വര്‍ഷം
മമ്മൂട്ടി നായകനായ ``നാൻ പകല്‍ മയക്കം` എന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ളത്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓരോ പുതിയ സിനിമ ആഖ്യാനങ്ങള്‍ക്കുമായി മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നു. മമ്മൂട്ടി നായകനായ ''നാൻ പകല്‍ മയക്കം' എന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ളത്. മോഹൻലാലുമായും ഒരു ചിത്രം ചെയ്യാൻ ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാൻ സാധ്യത തെളിയുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.
മോഹൻലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചര്‍ച്ചയിലെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. 2023 ജനുവരിയില്‍ ചിത്രം ചിത്രീകരണം ആരംഭിച്ചേക്കും. ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള 'റാം' പൂര്‍ത്തിയാക്കിയതിന് ശേഷമാകും മോഹൻലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആരംഭിക്കുക എന്നാണ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ വന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...