ഇന്ത്യൻ സിനിമാ ലോകത്ത് മോളിവുഡ‍ിന്റെ പ്രതിച്ഛായ മാറ്റിമറിച്ച വർഷമാണ് കടന്നുപോകുന്നത്. ഈ വർഷം പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും വിജയിച്ചെന്ന് മാത്രമല്ല, ബോക്സ് ഓഫീസിൽ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. തുടർച്ചയായി 50 കോടി ക്ലബ്ബിലും 100 കോടി ക്ലബ്ബിലും ഈ വർഷം മലയാള ചിത്രങ്ങളെത്തി. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മലയാള സിനിമകൾ അന്യസംസ്ഥാനങ്ങളിലെ ഹിറ്റ് ചാർട്ടുകളിലും ഇടംനേടുന്ന കാഴ്ചയാണ് സമീപകാലത്ത് കാണാനായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭ്രമയു​ഗം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമയുടെ അഭിമാനമായി മാറിയ വർഷം കൂടിയാണ് 2024. ഇനിയും അണിയറയിൽ ഒരുങ്ങുന്നത് മോളിവുഡ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. അവയിൽ മുൻപന്തിയിലുള്ള ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് ചിത്രത്തിന്റെ പോസ്റ്റർ കൂടി പുറത്തുവന്നതോടെ മോഹൻലാൽ ആരാധകർ മാത്രമല്ല, മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം എമ്പുരാന്റെ വരവിനായി കാത്തിരിക്കുകയാണ്. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായതിനാൽ തന്നെ ആരാധകരും ആവേശത്തിലാണ്. 


ALSO READ: ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന ''തലവൻ'' തീയേറ്ററുകളിലേക്ക്


ഇപ്പോൾ ഇതാ ചിത്രത്തിന്റെ ചില അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. ബി​ഗ് ബോസ് സീസൺ 6 വേദിയിൽ വെച്ചാണ് എമ്പുരാനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചുമുള്ള മോഹൻലാലിന്റെ പ്രതികരണം. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളാണ് പൃഥ്വിരാജ് എന്ന് മോഹൻലാൽ പറഞ്ഞു. അദ്ദേഹത്തിന് ഏത് സിനിമയും ചെയ്യാൻ സാധിക്കും. ലൂസിഫർ ക്രാഫ്റ്റ് കൊണ്ട് മനോഹരമാക്കിയ ഒരു പൊളിറ്റിക്കൽ സിനിമയാണെന്നും അതിന്റെ സ്ക്രിപ്റ്റ് ഒരുക്കിയ മുരളി ​ഗോപിയ്ക്ക് വലിയൊരു കയ്യടി കൊടുത്തെ പറ്റൂ എന്നും മോഹൻലാൽ പറഞ്ഞു. ‌‌


എമ്പുരാന്റെ ഷൂട്ടിം​ഗ് നടക്കുകയാണെന്നും ലെ ലഡാക്കിൽ ആയിരുന്നു ചിത്രീകരണം തുടങ്ങിയതെന്നും മോഹൻലാൽ അറിയിച്ചു.  അതിന് ശേഷം യുകെ, യുഎസ്, മദ്രാസ് എന്നിവിടങ്ങളിലും ഷൂട്ട് ചെയ്തു. ഇപ്പോൾ തിരുവനന്തപുരത്ത് ഷൂട്ടിം​ഗ് നടക്കുകയാണ്. ​ഗുജറാത്തിലും ദുബായിലും കുറച്ച് ഷൂ‌ട്ടിം​ഗ് ബാക്കിയുണ്ട്. ആരാണ് ഖുറേഷി എബ്രഹാം എന്ന് നിങ്ങൾ എമ്പുരാനിലൂടെ മനസിലാക്കുമെന്നും ഈ വർഷം റിലീസ് ചെയ്യാനാണ് ശ്രമമെന്നും പറഞ്ഞ അദ്ദേഹം ഈ വർഷം നടന്നില്ലെങ്കിൽ അടുത്ത വർഷം ജനുവരിയിൽ ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.