Malaikottai Vaaliban Movie Updates : മലയാളത്തിന്റെ പ്രതിഭയും പ്രതിഭാസവുമായ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ജനുവരി 25നാണ് തിയറ്ററുകളിൽ എത്തുക. അതിന് മുന്നോടിയായിട്ടുള്ള സിനിമയുടെ പരസ്യപ്രചാരണങ്ങൾ തുടക്കമിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അതിന്റെ ആദ്യപടിയായി സിനിമയുടെ പ്രചാരണത്തിനുള്ള വാർത്തസമ്മേളനം ഇന്ന് വിളിച്ച് കൂട്ടുകയും ചെയ്തു. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ഷിബു ബേബി ജോൺ അടുക്കം മലൈക്കോട്ടൈ വാലിബന്റെ താരങ്ങളും അണിയറപ്രവർത്തകരും വാർത്തസമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം മലൈക്കോട്ടൈ വാലിബൻ തനിക്ക് വേണ്ടി രചിക്കപ്പെട്ട സിനിമയല്ല. മറ്റുള്ളവരെ പോലെ കഥാപാത്രത്തിന് വേണ്ടി തന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നുയെന്ന് മോഹൻലാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഥാപാത്രങ്ങൾക്ക് എന്താണോ വേണ്ടത് അതിന് അനുസരിച്ചാണ് സിനിമയുടെ കാസ്റ്റിങ് നടന്നിരിക്കുന്നതെന്നും മോഹൻലാൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.


"ഒരു സിനിമയെ വലിയ ഒരു സിനിമയാക്കി മാറ്റുന്നതിന് ഒരുപാട് ഘടകങ്ങളുണ്ട്. അതിലൊക്കെ ലിജോ ഒരുപാട് ശ്രദ്ധ നൽകിട്ടുണ്ട്. സിനിമ ക്യാമറയായാലും, കോസ്റ്റ്യൂമായാലും, മ്യൂസിക്കായാലും റീ റെക്കോർഡിങ്ങായലും അതിന്റെ കാസ്റ്റിങ് ആയാലും... ആ കാസ്റ്റിങ്ങിൽ തന്നെയാണ് ഞാനും വന്നുപ്പെട്ടത്. അല്ലാതെ എനിക്ക് വേണ്ടി എഴുതി ഒരു കഥയല്ലിത്. കഥയിലേക്ക് എന്നെ അദ്ദേഹം കൊണ്ടുവരികയായിരുന്നു" മോഹൻലാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.


ALSO READ : Malaikottai Vaaliban: മലൈക്കോട്ടൈ വാലിബന്‍ രണ്ടും കല്‍പ്പിച്ച് തന്നെ; ഇത് വമ്പന്‍ സര്‍പ്രൈസ്


അതേസമയം ചിത്രം ഏത് ഴോൺറെയിൽ വരുമെന്ന് എടുത്ത് പറയാൻ സാധിക്കില്ല. ഒരു അമർചിത്രക്കഥ പോലെ കാലാദേശാന്തരങ്ങൾക്കപ്പുറം നടക്കുന്ന ഒരു സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ഇതുപോലെ ഒരു ചിത്രം ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. തന്റെ ഇൻട്രോയിൽ തിയറ്റർ കുലുങ്ങുമോ ഇല്ലയോ എന്ന് തനിക്കറയില്ല. എന്നാലും സിനിമയിലെ ഒരു പ്രധാനകഥാപാത്രത്തെ ആദ്യമായി സ്ക്രീനിൽ അവതിരിപ്പിക്കാന്നതിന് വേണ്ടിയുള്ള എല്ലാം മലൈക്കോട്ടൈ വാലിബനിൽ ഉണ്ടെന്നും മോഹലാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.


മലൈക്കോട്ടൈ വാലിബൻ രണ്ട് ഭാഗങ്ങളിലായി തിയറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. അതേസമയം ഇക്കാര്യം വാർത്തസമ്മേളനത്തിൽ അണിയറ പ്രവർത്തകർ സ്ഥിരീകരിക്കാൻ തയ്യാറായില്ല. ചിത്രത്തിൽ സർപ്രൈസ് എലമെന്റുകൾ ഉണ്ടെന്നും അത് തിയറ്ററിൽ വരുമ്പോൾ അറിയാൻ സാധിക്കുമെന്ന് സർപ്രൈസ് സർപ്രൈസായിട്ട് തന്നെ നിൽക്കട്ടെയെന്നും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും വാർത്തസമ്മേളനത്തിൽ പറഞ്ഞു.


മോഹന്‍ലാലിന് പുറമെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിൽ ബിഗ് ബോസ് താരമായ സുചിത്ര നായർ ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുമെന്നാണ് മലൈക്കോട്ടൈ വാലിബനിലെ ഒരു ഗാനത്തിൽ നിന്നും ലഭിക്കുന്ന സൂചന.


ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് മലൈക്കോട്ടൈ വാലിബൻ നിർമിച്ചിരിക്കുന്നത്.


നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്  റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.