പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ധീൻ അഭിനയിക്കുന്ന "എം" എന്ന ചിത്രത്തിന്റെ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സൻഫീർ ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മോഹൻലാലിന്റെ പേർസണൽ ഡിസൈനറും ഡിസൈനർ എന്ന മേഖലയിൽ സൗത്ത് ഇന്ത്യയിൽ തന്നെ മുൻനിരയിലുള്ള  ജിഷാദ് ഷംസുദ്ധീൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാമിലാണ് മോഹൻലാൽ പങ്കുവച്ചത്. കാർബൺ ആർക് മൂവീസാണ് ചിത്രത്തിന്റെ നിർമ്മാണം. 


ALSO READ: വിജയ് ബാബുവും ലാലിയും കേന്ദ്ര കഥാപാത്രങ്ങൾ; 'മദർ മേരി' ചിത്രീകരണം ആരംഭിച്ചു


"എം" ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി: ജിബ്രാൻ ഷമീർ, പ്രൊജക്റ്റ് ഡിസൈനർ : എൻ. എം. ബാദുഷ, സംഗീതം : ജുബൈർ മുഹമ്മദ് ,മേക്കപ്പ് : റോണക്സ് സേവിയർ,ക്രീയേറ്റീവ് വർക്ക്സ് : മുഹമ്മദ് ജാസിം, സിനിഫിലെ, ഡിസൈൻ : തോട്ട് സ്റ്റേഷൻ, റായിസ് ഹൈദർ,ഹെയർ സ്റ്റൈലിസ്റ്റ്: മാർട്ടിൻ ട്രൂക്കോ,പി ആർ ഓ പ്രതീഷ് ശേഖർ.


സൗബിനും ബേസിലും ചെമ്പൻ വിനോദും ഒന്നിക്കുന്നു; ''പ്രാവിൻ കൂട് ഷാപ്പ്" ചിത്രീകരണം എറണാകുളത്ത്


സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'പ്രാവിൻ കൂട് ഷാപ്പ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത്  ആരംഭിച്ചു. അൻവർ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ചാന്ദ്‌നീ ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ,സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.


'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ വൻ വലിയ വിജയത്തിനു ശേഷ൦ ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് '' പ്രാവിൻ കൂട് ഷാപ്പ് ".
ഡാര്‍ക്ക്‌ ഹ്യൂമര്‍ ശൈലിയിൽ ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടി തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ്‌ സംഗീതം ഒരുക്കുന്നു. ഗാനരചന- മു രി, എഡിറ്റര്‍ - ഷഫീഖ് മുഹമ്മദ് അലി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എ.ആര്‍ അന്‍സാർ, പ്രൊഡക്ഷന്‍ കണ്‍ട്രോളർ - ബിജു തോമസ്‌, പ്രൊഡക്ഷന്‍ ഡിസൈനർ, ഗോകുല്‍ ദാസ്, കോസ്റ്റ്യൂംസ് - സമീറ സനീഷ്, മേക്കപ്പ് - റോണക്സ്‌ സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അബ്രു സൈമണ്‍, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷൻ - കലൈ മാസ്റ്റർ, സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, ഡിസൈന്‍സ് - ഏസ്തെറ്റിക്ക് കുഞ്ഞമ്മ. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന 'ആവേശ'ത്തിനു ശേഷം എ ആന്റ് എ എന്റര്‍ടൈന്‍മെന്റ്സ്  'പ്രാവിന്‍ കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നു. പി ആർ ഒ - എ എസ് ദിനേശ്.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.