ഒരു കാലത്ത് മലയാളികളുടെ ഏറെ പ്രിയങ്കരമായ ജോഡികളായിരുന്നു മോഹൻലാലിന്റേയും ശോഭനയുടേതും. മലയാളികൾ ഇന്നും നെഞ്ചിലേറ്റി നടക്കുന്ന സിനിമകളായ മിന്നാരം, തേന്മാവിൻ കൊമ്പത്ത്, പപ്പയുടെ സ്വന്തം അപ്പൂസ്, പക്ഷെ, പവിത്രം തുടങ്ങീ നിരവധി സിനിമകളിലെ ഈ കോമ്പോ എല്ലാവർക്കും ഏറെ ഇഷ്ടമായിരുന്നു. മലയാള സിനിമയിലെ ഏറെ ആകർഷക കൂട്ടുകെട്ടായിരുന്നു മോഹൻലാൽ - ശോഭനയുടേത്. ഏറെ ഇടവേളക്കുശേഷം വീണ്ടും ഈ കൂട്ടുകെട്ട് കടന്നു വരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മോഹൻലാലിനെ നായകനാക്കി രജപുത്ര വിഷ്യൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശോഭന നായികയായി എത്തുന്നത്. സുരേഷ് ഗോപി, ദുൽക്കർ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വരന്മാരെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ശോഭനയുടേതായി എത്തിയ കഴിഞ്ഞ ചിത്രം.


ALSO READ: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; ഒരു കോടി രൂപ വില വരുന്ന സ്വർണ്ണ വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടു


മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യമുള്ള ചിത്രമാണിത്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്ര ത്തിന് തൊണ്ണൂറു ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഏപ്രിൽ ഇരുപത്തിരണ്ടിന് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജോസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.