കൊച്ചി :  മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ചിത്രം 12 ത് മാനിന്റെ ടൈറ്റിൽ ഗാനം പുറത്ത് വിട്ടു. മെയ് 20ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്. വളരെയേറെ നിഗൂഢത ഒളിപ്പിച്ച് കൊണ്ടാണ് ഫൈൻഡ് എന്ന ടൈറ്റിൽ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് അനിൽ ജോൺസണാണ് സംഗീതം നൽകിയിരിക്കുന്നത്. സൗപർണിക രാജഗോപലാണ് ആലപിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദൃശ്യം 2 ന് ശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും 12 ത് മാനിനുണ്ട്. മലയാള സിനിമയുടെ ത്രില്ലർ ചിത്രങ്ങളുടെ അമരക്കാരനായ ജീത്തു ജോസഫ് മറ്റൊരു ത്രില്ലറുമായി എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. ഒരൊറ്റ ലൊക്കേഷനിലാണ് ചിത്രം മുഴുവൻ ഷൂട്ട് ചെയ്തിരിക്കുന്നത്. കോവിഡ് സമയത്ത് ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിനായി ഇത്രയും നാൾ കാത്തിരിക്കുകയായിരുന്നു മോഹൻലാൽ ആരാധകർ.



ALSO READ : RRR Movie OTT Release : ആർആർആർ സിനിമയുടെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു


11 കൂട്ടുകാരുടെ ഒരു ഗെറ്റ് -  ടുഗെദർ വേളയിൽ പന്ത്രണ്ടാമനായി എത്തുന്ന കഥാപാത്രവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. മിസ്റ്ററി ത്രില്ലർ വിഭാഗത്തിലെത്തുന്ന ചിത്രമാണ് 12 ത് മാൻ. മോഹൻലാലിനെ കൂടാതെ  ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുശ്രീ, ഷൈൻ ടോം ചാക്കോ, ആണ് സിതാര, പ്രിയങ്ക നായർ, അനു മോഹൻ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 


ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഇടുക്കി കുളമാവിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതൽ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൻ ശ്രദ്ധ നേടിയിരുന്നു. മഞ്ഞ് മൂടിയ താഴ്വാരത്ത് ഉള്ള ഒരു നിഘൂഢമായ വീട്ടിലേക്ക് ഒരാൾ നടന്ന് കയറുന്ന ദൃശ്യമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.  


ALSO READ : Kgf2 Amazon: കെജിഎഫ്-2 ആമസോണിലെത്തി, പക്ഷെ സബ്സ്ക്രൈബേഴ്സിന് കാണാൻ പറ്റില്ല


ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കെ. ആ‍‍‍ർ കൃഷ്ണകുമാറാണ്. ഇത് രണ്ടാം തവണയാണ് മലയാളത്തിൽ ജീത്തു ജോസഫ് മറ്റൊരുടെ തിരക്കഥയ്ക്ക് സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ഇതിന് മുമ്പ് ദിലീപ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയാണ് ജീത്തു ജോസഫ് മറ്റൊരാളുടെ തിരക്കഥയ്ക്ക് ചിത്രം സംവിധാനം ചെയ്തത്.തീഷ് കുറുപ്പാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്.  അനിൽ ജോൺസൺ സംഗീതം നൽകും. ജീത്തു ജോസഫിന്റെ ഭാര്യ ലിന്റാ ജീത്തുവാണ് വസ്ത്രലങ്കരം.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.