കൊച്ചി : മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന എലോൺ സിനിമ ആദ്യ ഗാനം പുറത്ത്. ലൈഫ് ഈസ് മിസ്ട്രി എന്ന ഇംഗ്ലീഷിൽ ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഐറിഷ് ഗായകൻ മിക്ക് ഗാരിയാണ്. മിക്ക് തന്നെയാണ് ഗാനത്തിന് വരികൾ ഒരുക്കിയത്. 4 മ്യൂസിക്സാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രം ജനുവരി 26ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ മോഹലാൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഒടിടി ചിത്രമായിട്ടായിരുന്നു സിനിമ പ്രഖ്യാപിച്ച വേളയിൽ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. പിന്നീട് എലോൺ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ജനുവരി ഒന്നിന് പുതുവർഷ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പങ്കുവച്ചത്. ട്രെയിലർ പുറത്ത് വന്നതോടെ മോഹലാൽ ആരാധകരിൽ ഇരട്ടി പ്രതീക്ഷയാണ് ഉണ്ടായിരിക്കുന്നത്.


ALSO READ : Edavela Babu: ഈ സിനിമക്ക് എങ്ങിനെ സെന്‍സറിങ്ങ് കിട്ടി? ഫുൾ നെഗറ്റീവാണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിനെ പറ്റി ഇടവേള ബാബു



ചിത്രത്തിൽ മോഹൻലാൽ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ ശബ്ദമായി മറ്റ് താരങ്ങളും ഇതിലുണ്ട്. പൃഥ്വിരാജ്, മഞ്ജു വാര്യർ, സിദ്ദിഖ്, മല്ലിക സുകുമാരൻ തുടങ്ങിയവരുടെ ശബ്ദങ്ങളും ട്രെയിലറിൽ കേൾക്കാം. പ്രേത കഥയാണോ എലോൺ എന്ന സംശയം ജനിപ്പിക്കുന്ന തരത്തിലാണ് ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. 


റെഡ് ചില്ലീസിന് ശേഷം മോഹൻലാലും ഷാജികൈലാസും 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങൾ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30ാമത് ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.