Shobana യോ മഞ്ജു വാര്യരോ മികച്ച നടി? തുറന്നു പറഞ്ഞ് Mohanlal
നടി ശോഭന ലാലേട്ടന്റെ നായികയായി മലയാളത്തില്‍ തിളങ്ങിയ താരമാണ്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു.
എല്ലായ്പ്പോഴും മലയാളികൾ പറയുന്നതുപോലെ നമ്മുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് നടന വൈഭവം മോഹൻലാൽ എന്ന കാര്യത്തിൽ ആർക്കും സംശയമില്ല അല്ലേ. ഒരു വിധം എല്ലാ നായികമാരുടേയും നായകനായി നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോഴിതാ തന്നോടൊപ്പം അഭിനയിച്ച നടിമാരായ ശോഭന, മഞ്ജു വാര്യർ എന്നിവരിൽ ആരാണ് കൂടുതൽ മികച്ചത് എന്ന് ഒരഭിമുഖത്തിൽ പറഞ്ഞത് വൈറലാകുകയാണ്.
നടി ശോഭന (Shobana) ലാലേട്ടന്റെ നായികയായി മലയാളത്തില്‍ തിളങ്ങിയ താരമാണ്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് എന്നീ സംവിധായകരെല്ലാം മോഹന്‍ലാല്‍ (Mohanlal),ശോഭന കൂട്ടുകെട്ടിൽ നിരവധി സിനിമകൾ എടുത്തിട്ടുണ്ട്. മിക്ക സിനിമകളിലും ഇരുവരും തമ്മിലുളള വഴക്കും തര്‍ക്കവുമെല്ലാം കൊണ്ടും ഒന്നിനൊന്ന് മികച്ചതായിരുന്നു.
Also Read: താന്‍ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിച്ച സൂപ്പർ താരം...!! വൈറലായി സായ് പല്ലവിയുടെ വെളിപ്പെടുത്തല്‍
അതുപോലെതന്നെ മഞ്ജു വാര്യരും (Manju Warrier) മോഹന്‍ലാലിനൊപ്പം സിനിമകള്‍ ചെയ്തിരുന്നു. കന്മദം, ആറാം തമ്പുരാന്‍ പോലുളള ചിത്രങ്ങളിലെല്ലാം ലാലേട്ടനോടൊപ്പം മത്സരിച്ച് അഭിനയിക്കാൻ മഞ്ജുവിന് കഴിഞ്ഞു. അതേസമയം ശോഭനയേയും മഞ്ജു വാര്യരേയും കുറിച്ച് ഒരഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
തനിക്കൊപ്പം അന്‍പത്തിനാല് സിനിമകളില്‍ അഭിനയിച്ച ശോഭനയേയും ഏട്ട് സിനിമകളില്‍ അഭിനയിച്ച മഞ്ജുവിനെയും മുന്‍നിര്‍ത്തിയാണ് നടന്‍ സംസാരിച്ചത്. ശോഭന (Shobana) എനിക്കൊപ്പം അന്‍പത്തി നാലോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മഞ്ജു വാര്യര്‍ ഏഴോ ഏട്ടോ സിനിമകളിലും. ഇവരില്‍ ആര് മികച്ചതെന്ന് പറയാന്‍ പ്രയാസമാകും എന്നാണ് മോഹൻലാൽ പറയുന്നത്.
എങ്കിലും എക്‌സ്പീരിയന്‍സിന്റെ പുറത്ത് ശോഭനയെ ആയിരിക്കും ഞാന്‍ തിരഞ്ഞെടുക്കുകയെന്നും മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതേ ഉളളുവെന്നും. ഇപ്പോള്‍ പല സിനിമകളിലൂടെയും മഞ്ജു തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ എറ്റവും മുന്‍പന്തിയില്‍ മഞ്ജു വാര്യര്‍ ഇനിയും ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രഥമ നിരയില്‍ വന്നേക്കാമെന്നും മോഹന്‍ലാല്‍ (Mohanlal) പറഞ്ഞു.
മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമയാണ് ലൂസിഫര്‍ (Lucifer). ഇരുനൂറ് കോടി ക്ലബിലെത്തിയ ചിത്രം രണ്ടു പേരുടെയും കരിയറില്‍ വഴിത്തിരിവായിരുന്നു. മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രമായ മരക്കാറിലുംമഞ്ജു വാര്യര്‍ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...