ആരാധകരെ ഒട്ടും നിരാശപ്പെടുത്തിയില്ല ആറാട്ട് എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്. കാണാൻ കാത്തിരുന്ന ലാലേട്ടനെ ആണ് ആറാട്ടിൽ കണ്ടതെന്നാണ് സിനിമ കണ്ടിറങ്ങിയ ഓരോരുത്തരും പ്രതികരിച്ചത്. ഉദയകൃഷ്ണ കഥ എഴുതി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രം ആയി എത്തിയ ഒരു Complete Mass Entertainer ആണ് ആറാട്ട് എന്ന് പ്രേക്ഷകർ പ്രതികരിക്കുന്നു. logic നോക്കി കീറി മുറിക്കുന്നവർക്ക് വേണ്ടിയുള്ള പടമല്ല ആറാട്ടെന്നും ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആർ ഡി ഇല്ലുമിനേഷൻസ്, ഹിപ്പോ പ്രൈം മോഷൻ പിക്ചർസ്, എംപിഎം ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴിൽ ആർഡി ഇല്ലുമിനേഷൻസ്, ശക്തി (എംപിഎം ഗ്രൂപ്പ്) ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന ഉദയ് കൃഷ്ണയും സംഗീതം രാഹുൽ രാജുമാണ് നിർവഹിച്ചിരിക്കുന്നത്.  കെജിഎഫിൽ ഗരുഡനായി എത്തിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ വില്ലൻ. എആർ റഹ്മാന്റെ സാന്നിധ്യവും ചിത്രത്തിലുണ്ട്‌. വിജയ് ഉലഗനാഥ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.