ഡെവിൾ വരുന്നു! അതീവ ജാഗ്രത തുടരുക : മോണ്‍സ്റ്റര്‍ പ്രദര്‍ശനത്തിന്
മഹാവിജയം നേടിയ പുലിമുരുകനു ശേഷം വൈശാഖ് - ഉദയ് കൃഷ്ണ - മോഹന്‍ലാല്‍ ടീമിന്‍റെ ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ പ്രദര്‍ശനത്തിനെത്തുന്നു. മരയ്ക്കാറിനു ശേഷം ഒരു മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന ആവേശത്തിലാണ് ആരാധകരും പ്രേക്ഷകരും.ഉദയ് കൃഷ്ണന്‍റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്ബാവൂരാണ് നിര്‍മ്മിക്കുന്നത്. മഹാവിജയം നേടിയ പുലിമുരുകനു ശേഷം വൈശാഖ് - ഉദയ് കൃഷ്ണ - മോഹന്‍ലാല്‍ ടീമിന്‍റെ ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്.
പുലിമുരുകന്‍ ഒരു മാസ് ചിത്രമായിരുന്നു. എന്നാല്‍, പൂര്‍ണ്ണമായും ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. നിരവധി സസ്പെന്‍സും ദുരൂഹതകളും കോര്‍ത്തിണക്കി ഒരുക്കുന്ന ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷിക്കൊത്തുയരുമെന്നു തന്നെ വിശ്വസിക്കാം. മോണ്‍സ്റ്റര്‍ - എന്നാല്‍ രാഷസന്‍ എന്നാണ്. ഇവിടെ രാഷസ സ്വഭാവം ഏതൊക്കെ നിലയിലാണ് പ്രകടിപ്പിക്കുന്നത്. മികച്ച സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ എത്തുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു ഹൈവോള്‍ട്ടേജ് തന്നെ ആയിരിക്കും. മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയ മികവിനെ അനായാസേന ഉപയോഗിച്ചു കൊണ്ടുള്ള ഒരു ചിത്രം തന്നെയാണ് മോണ്‍സ്റ്റര്‍. ഒക്ടോബര്‍ ഇരുപത്തിയൊന്നിന് ഈ ചിത്രം ആശിര്‍വാദ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്‍റണി, കൈലാഷ്, ഗണേഷ് കുമാര്‍, ബിജു പപ്പന്‍, ഹണി റോസ്, ലക്ഷമി മഞ്ജു, ലെനാ, സാസ്വികാ എന്നിവരും പ്രധാന താരങ്ങളാണ്. ഹരിനാരായണന്‍റെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകര്‍ന്നിരിക്കുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം - ഷാജി നടുവില്‍, മേക്കപ്പ് - ജിതേഷ് ചൊയ്യ, കോസ്റ്റ്യും ഡിസൈന്‍ - സുജിത് സുധാകരന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - രാജേഷ് ആര്‍ കൃഷ്ണന്‍, സിറാജ് കല്ല, ഫിനാന്‍സ് കണ്‍ട്രോളര്‍- മനോഹരന്‍ കെ പയ്യന്നൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് - നന്ദു പൊതുവാള്‍, സജി സി ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിദ്ദു പനയ്ക്കല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...