ഇന്ത്യയിലെ ആദ്യത്തെ (NFT) സിനിമാ മാർക്കറ്റിംഗ് പ്ലാറ്റ് ഫോമാണ് ചെന്നൈ ആസ്ഥാനമായിട്ടുള്ള " ഒറക്കിൾമുവീസ് " കേരളത്തിലും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നു.  എൻ.എഫ്.റ്റി   (Non-Fungible Token), സുതാര്യമായ മികച്ച ബ്ലാക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മാതാക്കൾക്കും , ഒറ്റിറ്റി സ്ഥാപനങ്ങൾക്കും  സിനിമകളുടെ അവകാശം (Rights) നേരിട്ട് വിൽക്കുവാനും, വാങ്ങുവാനും മാർഗ്ഗ നിർദ്ദേശങ്ങളും അവസരവും നൽകുന്നു എന്നതാണ് സവിശേഷത.


COMMERCIAL BREAK
SCROLL TO CONTINUE READING

എൻ.എഫ്.റ്റി യിലൂടെ, നിർമ്മാതാവിന് തൻ്റെ സിനിമയുടെ ഉടമസ്ഥാവകാശ (Rights) വിവരങ്ങൾ നേരിട്ടോ ഡിജിറ്റലിലൂടെയോ "ടോക്കൺ" ക്രമീകരിച്ച് ബ്ലാക്ക് ചെയിൻ എന്ന വിപുലമായ ഫയലുകളിൽ ശേഖരിച്ച് വെച്ച് സുരക്ഷിത മാർഗത്തിലൂടെ വാങ്ങുവാനും വിൽക്കുവാനും (Buying & Selling) കഴിയുന്നു. ഇതിനോടകം  ആയിരത്തിൽ പരം തമിഴ്,മലയാളം, തെലുങ്ക്, കന്നഡ , ഹിന്ദി സിനിമകളുടെ നിർമ്മാതാക്കൾ ഒറക്കിൾമുവീസിൽ തങ്ങളുടെ സിനിമകൾ റെജിസ്റ്റർ ചെയ്തു കഴിഞ്ഞു.


സിനിമാ വ്യവസായ മേഖലയുടെ പുരോഗതിക്കായി പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനത്തിന് അംഗീകാരത്തിൻ്റെ ഭാഗമായി കേന്ദ്ര സർക്കാരിൻ്റെ സീഡ് ഫണ്ടിങ്ങും ലഭിച്ചിട്ടുണ്ട്. എല്ലാ ഇന്ത്യൻ സിനിമകളെയും ആഗോള (Globaly) തലത്തിൽ ശ്രദ്ധയാകർഷിച്ച്  എൻ.എഫ്.റ്റി യിലൂടെ നിർമ്മാതാവിന് കൂടുതൽ വരുമാനം ഉണ്ടാക്കി കൊടുക്കുക എന്നതും   ഒറക്കിൾമുവീസിൻറെ ലക്ഷ്യമാണ് 


കഴിഞ്ഞ ദിവസം തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ മലയാള സിനിമാ നിർമ്മാതാക്കൾക്കായി  നടത്തിയ മീറ്റിംഗുകളിൽ ഒറക്കിൾമുവീസിൻറെ കേരള ചുമതല വഹിക്കുന്ന നിർമ്മാതാവ് പി. രാമകൃഷ്ണൻ, കമ്പനിയുടെ സാരഥികളായ സെന്തിൽനായകം, ജി. കെ. തിരുനാവുക്കരശ്  എന്നിവർ സ്ഥാപനത്തിൻ്റെ പ്രവർത്തനത്തെ കുറിച്ചും നിർമ്മാതാക്കൾക്ക് ' എൻ.എഫ്.റ്റി ' യിലൂടെ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചും വിവരിച്ചു. 


നാൽപതിൽ പരം നിർമ്മാതാക്കൾ പങ്കെടുത്ത യോഗത്തിൽ വിശിഷ്ട അതിഥികളായി പങ്കെടുത്ത കേരളാ ഫിലിം ചേംബർ പ്രസിഡൻറ് ജി.സുരേഷ്കുമാർ, ഫെഫ്ക ജനറൽ സെക്രട്ടറി ജി.എസ്. വിജയൻ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് കല്ലിയൂർ ശശി എന്നിവർ നിർമ്മാതാക്കളെ ഗുണഭോക്താക്കളാക്കുന്ന    ഈ നൂതന ആശയങ്ങൾക്കും അതിന് ചുക്കാൻ പിടിക്കുന്ന   ഒറക്കിൾമുവീസിനും പൂർണ പിന്തണ വാഗ്ദാനം നൽകിയിരിക്കയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.