മോമോ ഇൻ ദുബായ് ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് മോമോ ഇൻ ദുബായ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആത്രേയ ബൈജു ആണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിന് ശേഷം സക്കറിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമെത്തിയ ചിത്രമാണ് 'മോമോ ഇന്‍ ദുബായ്'. ചില്‍ഡ്രന്‍സ് -ഫാമിലി ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയക്കും ഹലാല്‍ ലൗ സ്റ്റോറിക്കും ശേഷം സക്കറിയയുടെ ടീമില്‍ നിന്നെത്തിയ ചിത്രമാണ് മോമോ ഇൻ ദുബായ്.


ALSO READ: Momo in Dubai OTT Release : മോമോ ഇൻ ദുബായ് ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു; എപ്പോൾ, എവിടെ കാണാം?


അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്‍റണി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സക്കറിയയുടെ തിരക്കഥയിലും നിര്‍മാണത്തിലുമൊരുങ്ങിയ കുടുംബ ചിത്രമാണ് മോമോ ഇന്‍ ദുബായ്. നവാഗതനായ അമീന്‍ അസ്‌‌ലമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


ക്രോസ് ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കറിയ, ഹാരിസ് ദേശം, പി.ബി അനീഷ്, നഹ്ല അല്‍ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് മോമോ ഇന്‍ ദുബായ് നിര്‍മിച്ചിരിക്കുന്നത്. സക്കറിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജിത്ത് പുരുഷൻ ആണ്. മുഹ്സിന്‍ പെരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റും ഗഫൂര്‍ എം ഖയൂമും ചേര്‍ന്ന് സംഗീതം നൽകിയിരിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.