ഹലാൽ ലൗ സ്റ്റോറിക്ക് ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന ചിത്രമാണ് 'മോമോ ഇന്‍ ദുബായ്'. ചിത്രത്തിലെ തങ്കകട്ടി എന്ന തുടങ്ങന്ന വീഡിയോ ​ഗാനം അണിയറക്കാർ പുറത്തുവിട്ടു. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ജാസി ​ഗിഫ്റ്റാണ് സം​ഗീതം നൽകിയിരിക്കുന്നത്. ജാസി ​ഗിഫ്റ്റും ജ്യോൽസ്നയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ മോമോ ദുബായ് പോകുന്നു എന്ന സന്തോഷം പങ്കുവെയ്ക്കുന്ന ​ഗാനമാണിത്. ഫെബ്രുവരി 3ന് മോമോ തിയേറ്ററുകളിലെത്തും. ചില്‍ഡ്രന്‍സ് - ഫാമിലി വിഭാ​ഗത്തിൽപെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുഡാനി ഫ്രം നൈജീരിയക്കും ഹലാല്‍ ലൗ സ്റ്റോറിക്കും ശേഷം സക്കരിയയുടെ ടീമില്‍ നിന്നെത്തുന്ന ചിത്രമാണ് മോമോ ഇൻ ദുബായ്. ഇക്കുറി സംവിധായകന്‍റെ വേഷത്തില്‍ അല്ലെന്ന് മാത്രം. അനു സിത്താര, അനീഷ് ജി മേനോന്‍, ജൊഹാനി ആന്‍റണി, ആത്രേയ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന കുടുംബ സിനിമയുടെ സംവിധായകൻ നവാഗതനായ അമീന്‍ അസ്‌‌ലമാണ്.



Also Read: Christy Song: 'പാൽമണം തൂകുന്ന രാത്തെന്നൽ'...മാത്യുവും മാളവികയും; 'ക്രിസ്റ്റി'യിലെ പ്രണയ​ഗാനമെത്തി


 


ക്രോസ് ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരിസ് ദേശം, പി.ബി അനീഷ്, നഹ്ല അല്‍ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് മോമോ ഇന്‍ ദുബായ് നിര്‍മ്മിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് പുരുഷന്‍ നിര്‍വ്വഹിക്കുന്നു. ഡോ. ഹിക്മത്തുള്ള, അമീൻ കാരക്കുന്ന്, അജ്മൽ മമ്പാട് എന്നിവരും ചിത്രത്തിൽ ​ഗാനങ്ങൾ എഴുതിയിട്ടുണ്ട്. യക്സൻ ​ഗാരി, നേഹ നായർ, ഗഫൂര്‍ എം ഖയൂം എന്നിവരും ചിത്രത്തിലെ ​ഗാനങ്ങൾക്ക് സംഗീതം പകരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.