പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം അഷ്‌റഫ്  സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോണിക്ക  ഒരു എ ഐ സ്റ്റോറി'. സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എഐ സാങ്കേതികവിദ്യയെയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി. ചിത്രം ജൂൺ 21ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇന്ത്യയിലെ ആദ്യ Ai തീം സിനിമയായി “മോണിക്ക ഒരു Ai സ്റ്റോറി”യെ ഇന്ത്യൻ സർക്കാരിന്റെ Ai പോർട്ടൽ അംഗീകരിച്ചിട്ടുണ്ടെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.


ALSO READ: ഒരു സ്മാർട്ട് ഫോൺ പ്രണയം; വിനീത് ശ്രീനിവാസനും ആരതിപ്പൊടിയും ആലപിച്ച ഗാനം പുറത്തിറങ്ങി, ചിത്രം ജൂൺ 21ന് തിയേറ്ററുകളിലേക്ക്


അപർണയെ കൂടാതെ മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ഇംഗ്ലീഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപർണ ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. ഈ ചിത്രത്തിലൂടെ അപർണ ആദ്യമായി ഒരു മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രമായും ഗായികയായും അരങ്ങേറുകയാണ്.


നിർമാതാവ് മൻസൂർ പള്ളൂരും സംവിധായകൻ ഇ.എം അഷ്റഫും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനി അബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, അജയൻ കല്ലായ്, അനിൽ ബേബി, ആൽബർട്ട് അലക്സ്, ശുഭ കാഞ്ഞങ്ങാട്, പികെ അബ്ദുള്ള, പ്രസന്നൻ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി, ഷിജിത്ത് മണവാളൻ, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാൻ, ആൻമിരദേവ്, ഹാതിം, അലൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.


ALSO READ: റായ് ലക്ഷ്മി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; ഡിഎൻഎ ജൂൺ 14ന് തിയേറ്ററുകളിലേക്ക്


നജീം അർഷാദ്, യർബാഷ് ബാച്ചു, അപർണ എന്നിവരാണ് ചിത്രത്തിലെ ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സുബിൻ എടപ്പകത്ത് ആണ് സഹ നിർമാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ.പി ശ്രീശൻ, ഡി.ഒ.പി: സജീഷ് രാജ്, മ്യൂസിക്: യുനിസിയോ, പശ്ചാത്തല സംഗീതം: റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ: രാധാകൃഷ്ണൻ ചേലേരി, എഡിറ്റർ: ഹരി ജി നായർ.


ഗാനരചന: പ്രഭാവർമ്മ, മൻസൂർ പള്ളൂർ, രാജു ജോർജ്, ആർട്ട്: ഹരിദാസ് ബക്കളം, മേക്കപ്പ്: പ്രജിത്ത്, കോസ്റ്റ്യൂംസ്: പുഷ്‌പലത, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷൈജു ദേവദാസ്, വി.എഫ്.എക്സ്: വിജേഷ് സി.ആർ, സ്റ്റിൽസ്: എൻ.എം താഹിർ, അജേഷ് ആവണി, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈൻസ്: സജീഷ് എം ഡിസൈൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.