2023 ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 2022 ൽ പ്രേക്ഷകരെ രസിപ്പിക്കുകയും ആകാംക്ഷ നിറയ്ക്കുകയും ഒക്കെ ചെയ്ത നിരവധി സിനിമകളാണ് ഈ വർഷം തീയേറ്ററുകളിൽ എത്തിയത്. ബോളിവുഡ് സിനിമയ്ക്ക് ഇത് അത്ര നല്ല വർഷമായിരുന്നില്ലെങ്കിലും ദക്ഷിണേന്ത്യൻ സിനിമ രംഗത്തിന് ഇത് വളരെ മികച്ച ഒരു വർഷം തന്നെയായിരുന്നു. ആർആർആർ, കെജിഎഫ്2, ബ്രഹ്മാസ്ത്ര, വിക്രം, കാന്താര തുടങ്ങി നിരവധി മികച്ച സിനിമകളാണ് ഈ വർഷം തിയേറ്ററുകളിലേക്ക് എത്തിയത്. 2023 ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന  പാൻ ഇന്ത്യ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദിപുരുഷ്


പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് 2023 ജൂണ്‍ 16ന് റിലീസ് ചെയ്യും.  രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. ചിത്രത്തില്‍ രാവണനായി സെയ്ഫ് അലി ഖാന്‍ എത്തുന്നുണ്ട്.  ഭഗവാൻ ശ്രീരാമനോടും ഭാരതത്തിന്‍റെ സംസ്കാരത്തോടും ചരിത്രത്തോടുമുള്ള ആരാധനയുടെ പ്രതീകമാണ് ആദിപുരുഷ് എന്ന് ഓം റാവത്ത് പറഞ്ഞിരുന്നു.


ALSO READ: Salaar Movie: 'വർദരാജ മന്നാർ' ആയി പൃഥ്വിരാജ്; പിറന്നാൾ ദിനത്തിൽ 'സലാർ' ടീമിന്റെ സമ്മാനം; ക്യാരക്ടർ പോസ്റ്റർ


പുഷ്പ 2 ദി റൂൾ


അല്ലു അർജുന്റെ പുഷ്‍പയുടെ രണ്ടാം ഭാഗമായ പുഷ്പ 2 ദി റൂൾ 2023 ൽ തീയേറ്ററുകളിൽ എത്തും. രശ്മിക മന്ദാനയാണ് ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി എത്തുന്നത്. ചിത്രത്തില്‍ പ്രതിനായകനായ എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ തന്നെയാണ് എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവ്വഹിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്.


പത്താൻ 


ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പത്താൻ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്.  ഷാരൂഖ് ഖാനൊപ്പം  ദീപിക പദുക്കോണും അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്.  ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. 


പൊന്നിയിൻ സെൽവൻ 2


തമിഴകം മാത്രമല്ല സിനിമ ആസ്വാദകർ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെട്ട പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗവും 2023 ൽ തന്നെ തിയേറ്ററുകളിലേക്ക് എത്തും.  മണി രത്നത്തിന്റെ സംവിധാനത്തിൽ എത്തിയ ആദ്യ ഭാഗം വൻ റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു.  ടൈറ്റിൽ കഥാപാത്രമായി എത്തിയിരിക്കുന്നത് ജയം രവിയാണ്. കാർത്തി, വിക്രം, ജയറാം, തൃഷ, ഐശ്വര്യ റായ്, പ്രഭു, പാർഥിപൻ, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, റഹ്മാൻ, റിയാസ്, ഖാൻ, ഖിഷോർ, ശോഭിതാ ധുലിപാല തുടങ്ങി വൻതരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിച്ചിരിക്കുന്നത്. ആദിത്യ കരികാലൻ എന്ന കഥാപാത്രമായി ആണ് വിക്രം എത്തിയത്. ചിത്രത്തിൽ പഴുവൂരിലെ രാജ്ഞി നന്ദിനിയായി  ഐശ്വര്യ റായും കുന്ദവൈ രാജകുമാരിയായി തൃഷയും ചിത്രത്തിൽ എത്തിയിരുന്നു.


സലാർ 


പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പാൻ ഇന്ത്യ ചിത്രമാണ് സലാർ. 2023 സെപ്റ്റംബർ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് പ്രഭാസെത്തുന്നത്.  പ്രിത്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. 


  ജവാൻ


സൂപ്പർഹിറ്റ് തമിഴ് സംവിധായകനായ ആറ്റ്ലി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ജവാൻ. ഷാരൂഖ് ഖാനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത്. ജവാനിൽ തമിഴ് നടൻ വിജയും അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.   അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ജവാൻ. ആകെ 5 ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നട ഭാഷകളിൽ ചിത്രമെത്തും.  റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിൽ എത്തുന്ന ചിത്രമാണ്ജവാൻ. ചിത്രം നിർമ്മിക്കുന്നത് ഗൗരി ഖാനാണ്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.