പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി  നവാഗതനായ സോണി സംവിധാനം ചെയ്യുന്ന 'മൊത്തത്തി കൊഴപ്പാ' എന്ന ചിത്രത്തിലെ റൊമാന്റിക് സോംഗ്  റിലീസായി. മം മം മഞ്ഞുതുള്ളി മാറിലേന്തി എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ ആണ് റിലീസ് ആയത്. കോമഡി റൊമാന്റിക് ജോർണറിലുള്ള ചിത്രമാണിത്.പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സതീഷ് വിശ്വ ഈണം പകർന്നിരിക്കുന്നു. ജ്യോത്സ്‌ന, വിധുപ്രതാപ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാൻമിയാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന   ചിത്രത്തിന്റെ തിരക്കഥ സോണിയും വിപിൻലാലും ചേർന്നാണ് എഴുതിയിരിക്കുന്നത്.  കേന്ദ്ര കഥാപാത്രങ്ങളായ അനുവിനും വിനയനും ഇടയിലേക്ക് പഞ്ചാബിനടുത്തുള്ള പഞ്ചഗുളയിൽ നിന്നും മാന്യനും നിഷ്‌കളങ്കനുമായ ഒരു കഥാപാത്രം എത്തുന്നതോടുകൂടി അനുവും വിനയനും അവരുമായി ബന്ധപ്പെട്ട കുറെ കഥാപാത്രങ്ങളും മൊത്തത്തിൽ കുഴപ്പത്തിലാകുന്നു. 


ALSO READ: IFFK 2023: 28ാമത് ഐ.എഫ്.എഫ്.കെ; ഡിസംബര്‍ എട്ടിന് തിരിതെളിയും, നാനാ പടേക്കര്‍ മുഖ്യാതിഥി


ഇത്തരത്തിൽ കുഴപ്പത്തിലായ വീരപാണ്ഡ്യന്റെ മിത്തുകളാൽ ചുറ്റപ്പെട്ട പൈതൃക സ്വത്തും തേടിയുള്ള അന്വേഷണം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നു. തെക്കൻ തിരുവിതാംകൂറിന്റെ സഹ്യപർവ്വതമലനിരകളാൽ ചുറ്റപ്പെട്ട ഒരു ഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്ന കഥാപശ്ചാത്തലം പിന്നീട് തമിഴ്‌നാടിന്റെ ഉൾഗ്രാമങ്ങളിലേക്ക് നീളുന്നു.



 


പുതുമുഖങ്ങളായ സോണി, സ്‌നേഹ ഉണ്ണികൃഷ്ണൻ,  സുഷാന്ത്, രതീഷ്  എന്നിവർക്കൊപ്പം ടി എസ് രാജു, നസീർ സംക്രാന്തി,  സുനിൽ സുഖദ, രാജേഷ് ശർമ, മോളി കണ്ണമാലി, കോട്ടയം പ്രദീപ് , കല്ല്യാണി നായർ തുടങ്ങി ഒരുപിടി താരങ്ങളും ചിത്രത്തിൽ ഉണ്ട് . പൂവച്ചൽ ഖാദർ ഗാനരചന നിർവഹിച്ച അവസാന ചിത്രം കൂടിയാണിത്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സതീഷ് വിശ്വ സംഗീതം നൽകി വിധുപ്രതാപ് , ജ്യോത്സന ,അൻവർ സാദത്ത് എന്നിവർ ആലപിച്ചിരിക്കുന്നു. ക്യാമറ രാജീവ് മാധവൻ ,അനൂപ് മുത്തിക്കാവിൽ, കലാസംവിധാനം രാജേഷ് കാസ്‌ട്രോ, പശ്ചാത്തല സംഗീതം ശിവൻ ഭാവന, അജയ് തിലക് , എഡിറ്റിംഗ് കിരൺ വിജയൻ. പി ആർ ഓ ബി വി അരുൺ കുമാർ, സുനിത സുനിൽ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. ചിത്രം ഡിസംബർ 15ന് തിയേറ്ററുകളിലേക്ക് എത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.