പൃഥ്വിരാജ്-മോഹൻലാൽ കോമ്പോയിലെത്തിയ ലൂസിഫർ, ബ്രോ ഡാഡി എന്നീ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. വലിയ ഹിറ്റ് നേടാൻ ഈ ചിത്രങ്ങൾക്ക് സാധിച്ചു. ഈ കൂട്ടുകെട്ടിൽ എത്തുന്ന എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. അതിനിടെ പുതിയൊരു അപ്ഡേറ്റ് കൂടി പുറത്തു വരികയാണ്. മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും എത്തുകയാണ് എന്നുള്ളതാണ് പുതിയ അപ്ഡേറ്റ്. ഒന്നല്ല മൂന്ന് ചിത്രങ്ങളാണ് ഇവർ ഒന്നിച്ചെത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ റോളുകളിൽ കുറച്ച് വ്യത്യാസമുണ്ട്. മൂന്ന് മോഹൻലാൽ ചിത്രങ്ങൾ പൃഥ്വിരാജ് നിർമ്മിക്കാനൊരുങ്ങുന്നു എന്ന പുതിയ റിപ്പോർട്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മൂന്ന് മോഹൻലാൽ ചിത്രങ്ങൾ വരികയാണ്. മൂന്നും മൂന്ന് പേരാണ് സംവിധാനം ചെയ്യുന്നത്. റിപ്പോർട്ട് പ്രകാരം ഡിജോ ജോസ് ആന്റണി, നിർമൽ സഹദേവ്, നിസാം ബഷീർ എന്നിവരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രങ്ങളിൽ മോഹൻലാൽ നായകനും ചിത്രങ്ങൾ നിർമ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസുമാണ്.



അടുത്തിടെ വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരിക്ക് പറ്റിയിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായ താരം ഇപ്പോൾ ഫിസിയോതെറാപ്പിയുൾപ്പെടെയുള്ള ചികിത്സയിലാണ്. കീ ഹോൾ സർജറിയാണ് പൃഥ്വിരാജിന് നടത്തിയത്. ജൂൺ 25 ഞായറാഴ്ചയാണ് വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് കാലിന് പരിക്കേറ്റത്. ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇടുക്കിയിലെ മറയൂരിൽ വച്ചാണ് പരിക്കേറ്റത്.


Also Read: Samara Movie: സയൻസ്-ഫിക്ഷൻ ത്രില്ലറുമായി റഹ്മാൻ; 'സമാറ' ഫസ്റ്റ് ലുക്കെത്തി


ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാൻ ആണ് ഇനി പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഓ​ഗസ്റ്റിൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷനുകൾ സംവിധായകൻ പൃഥ്വിരാജും സംഘവും ഇതിനോടകം കണ്ടെത്തി കഴിഞ്ഞു. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാ​ഗത്തിലുണ്ടാകും. ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ കൂടി സിനിമയുടെ ചിത്രീകരണം നടക്കും. മുരളി ​ഗോപിയാണ് എമ്പുരാന് തിരക്കഥയൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.


രജനികാന്ത് നായകനാകുന്ന ജയിലർ എന്ന തമിഴ് ചിത്രത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെൽസൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് ഇതിനോടകം വൈറലാണ്. മലയാളം സൂപ്പർ സ്റ്റാറും തമിഴ് സൂപ്പർ സ്റ്റാറും ആദ്യമായിട്ടാണ് ബിഗ് സ്ക്രീനിൽ ഒരുമിച്ചെത്തുന്നത്. ചിത്രം ഓ​ഗസ്റ്റ് 10ന് റിലീസ് ചെയ്യും.


ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലും മോഹൻലാലാണ് നായകൻ. 2020 ൽ പ്രഖ്യാപിച്ച ചിത്രമാണ് റാം. തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.   


മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ബറോസ്. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ക്യാമറാമാന്‍ സന്തോഷ് ശിവനാണ്. ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ആരംഭിച്ച ചിത്രം ഇടയ്ക്ക് നിന്നുപോകുകയും പിന്നീട് ടി.കെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കുകയുമായിരുന്നു. നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നാണ് വിവരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.