ഹോംബാലെ ഫിലിംസ് പൃഥിരാജ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് വിതരണത്തിന് എത്തിക്കുന്ന പുതിയ ചിത്രമാണ് കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം സെപ്റ്റംബർ 30-നാണ് റിലീസിന് എത്തിയത്. ചിത്രം റിലീസ് ചെയ്തിട്ട് കുറച്ച് ദിവസങ്ങളായെങ്കിലും ഞായറാഴ്ചയാണ് തങ്ങൾ ഇത് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നതായി പൃഥിരാജ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ മലയാളം പോസ്റ്ററും ഇതിനൊപ്പം പങ്ക് വെച്ചിരുന്നു. എന്നാൽ തമാശ തുടങ്ങിയത് പിന്നെയായിരുന്നു. കാന്താര എന്നതിന് പകരം കാന് താര എന്നായിരുന്നു പോസ്റ്ററിൽ പേര്, ചിത്രത്തിൻറെ പിന്നണി പ്രവർത്തകരുടെയും പേര് ഇത്തരത്തിൽ ഫോണ്ട് മിസ്സിങ്ങിലാണ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ പോസ്റ്റിൽ ട്രോളിൻറെ പെരുമഴ തുടങ്ങി.


 



ALSO READ: Ini Utharam Movie Review: കരുത്തുള്ള ഇമോഷണൽ ത്രില്ലർ; അപർണയും ഷാജോണും തകർത്തു; "ഇനി ഉത്തരം" സൂപ്പർ


കാന്-താരായുടെ ക്‌-രൂവിനും ഋഷബ്‌ ഷഷട്‌-ടിക്-കും പ്‌രിത്-വിരാജ്‌ പ്‌-രൊടക്-ഷന്സിനും ഹ്‌റുദിയമായ ആശംസകൾ എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകനും ചാനൽ ചർച്ചകളിലെ പ്രധാന മുഖവുമായ ശ്രീജിത്ത് പണിക്കർ പങ്ക് വെച്ച കമൻറ്. നല്ല ഭാഷ, ഡബ്ബിംഗിംനും ഈ നിലവാരം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു മറ്റൊരാൾ ഇട്ട കമൻറ്. ഋഷഭ് ഷട് ടി അല്ല...ഷെട്ടി... ഒരു നല്ല പോസ്റ്റർ എങ്കിലും വെക്കാമായിരുന്നു എന്നായിരുന്നു മറ്റൊരാളുടെ കമൻറ്. എന്തായാലും പോസ്റ്റർ താമസിക്കാതെ ഒരു കോമഡി പീസായി.


വിജയ് കിരഗാണ്ടൂർ നിർമ്മിക്കുന്ന ചിത്രത്തിൽ റിഷഭ് ഷെട്ടി, കിഷോർ, അച്യുത്കുമാർ, പ്രമോദ് ഷെട്ടി, സപ്തമി ഗൗഡ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കന്നടയിൽ റിലീസായ ചിത്രം അധികം താമസിക്കാതെ മലയാളത്തിലേക്ക് എത്തും. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് കന്നടയിൽ ലഭിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.