Movie Gossip: സംവിധാനം ചെയ്തത് 95 സിനിമ, അതില്‍ 50 ല്‍ അധികവും കോപ്പിയടി! പ്രിയദര്‍ശന്റെ സിനിമാ ജീവിതം ഇങ്ങനെ തന്നെ ആണോ
പൂർണമായും പ്രിയദർശന്റേത് എന്ന് പറയാവുന്ന സിനിമകളുടെ എണ്ണം കുറവാണ്. പ്രിയദർശൻ ഒരുക്കിയ പല സൂപ്പർഹിറ്റ് ചിത്രങ്ങളുടേയും യഥാർത്ഥ പ്രമേയം മലയാളവുമായി ഒരു ബന്ധവും ഇല്ലാത്തതായിരുന്നു എന്നത് തിരിച്ചറിയാൻ പാടാണ്.
മലയാളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരില്‍ ഒരാളാണ് പ്രിയദര്ശന് (Priyadarshan) എന്ന് പറയാം. സിനിമ മാത്രമല്ല, പരസ്യ ചിത്രങ്ങളുടെ കാര്യത്തിലും അദ്ദേഹം രാജ്യത്തെ നമ്പര്‍ വണ്‍ സംവിധായകരില്‍ ഒരാളാണ്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 95 ല്‍ അധികം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട് എന്നാണ് വിക്കി പീഡിയ പറയുന്നത്. ഒരുപാട് സൂപ്പര്‍ ഹിറ്റുകള്‍ അണിയിച്ചൊരുക്കിയിട്ടുള്ള പ്രിയദര്‍ശനെ കുറിച്ചുള്ള വലിയ ആരോപണങ്ങളില്‍ ഒന്നാണ് കോപ്പിയടി. അദ്ദേഹത്തിന്റെ പല സിനിമകളും മൗലികമല്ലെന്നതാണ് ആക്ഷേപം. പല അന്യഭാഷാ ചിത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടും അവ പുനര്‍നിര്‍മിച്ചും ഒക്കെയാണ് പ്രിയദര്ശന് ഇന്നത്തെ പ്രിയദര്ശന് (Priyadarshan) ആയത് എന്ന് വേണമെങ്കില്‍ പറയുകയും ചെയ്യാം.
പ്രിയദര്‍ശന്റെ സിനിമകളില്‍ പാതിയിലേറേയും ഇത്തരത്തിലുള്ളതാണെന്ന് കേട്ടാല്‍ ഞെട്ടേണ്ടതില്ല. അതാണ് സത്യം. ചിലര്‍ ഇതിനെ മോഷണം, കോപ്പിയടി എന്നൊക്കെ വിശേഷിപ്പിക്കാറുണ്ടെങ്കിലും, 'പ്രചോദനം' എന്ന മട്ടിലാണ് മറ്റുചിലര്‍ ഇതിനെ കാണുന്നത്. നമുക്ക് ഓരോ സിനിമകളായി പരിശോധിച്ച് നോക്കാം...
1. സിന്ദൂര സന്ധ്യയ്ക്ക് മൗനം
1982 ല്‍ പുറത്തിറങ്ങിയ ഐവി ശശി സിനിമയാണ് സിന്ദൂര സന്ധ്യയ്ക്ക് മൗനം. ഇതിന് തിരക്കഥ തയ്യാറാക്കിയത് പ്രിയദര്ശന് ആയിരുന്നു. സൈക്ക്- ഔട്ട് എന്ന ഇംഗ്ലീഷ് സിനിമയുടെ കഥയെ അടിസ്ഥാനമാക്കിയായിരുന്നു പ്രിയദര്ശന് ഈ സിനിമ എഴുതിയത്.
2. നദി മുതല്‍ നദി വരെ
വിജയാനന്ദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പുറത്തിറങ്ങിയത് 1982 ല്‍ തന്നെ. ദീവാര്‍ എന്ന പ്രശസ്ത ഹിന്ദി ചിത്രത്തെ അടിസ്ഥാനമാക്കിയായിരുന്നു പ്രിയദര്ശന് ഈ സിനിമയ്ക്ക് കഥയൊരുക്കിയത്.
3. പൂച്ചയ്ക്കൊരു മൂക്കുത്തി
ആദ്യം സംവിധാനം ചെയ്ത ചിത്രമായ പൂച്ചയ്ക്കൊരു മൂക്കുത്തിയും പ്രിയദര്‍ശന്റെ സ്വന്തമെന്ന് പറയാന്‍ ആവില്ല. 1980 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഗോപാല റാവു ഗാരി അമ്മായിയും 1981 ല്‍ പുറത്തിറങ്ങിയ കോടീശ്വരന് മഗള് എന്ന തമിഴ് ചിത്രവും ആയിരുന്നു പ്രചോദനം. എന്തായാലും പൂച്ചയ്ക്കൊരു മൂക്കുത്തി പ്രിയദര്ശന് നല്ല ബ്രേക്ക് ആയിരുന്നു നല്‍കിയത്.
4. പറയാനും വയ്യ പറയാതിരിക്കാനും വയ്യ
തൊട്ടടുത്ത വര്‍ഷം പ്രിയദര്ശന് സംവിധാനം ചെയ്ത സിനിമയാണ് ഇത്. അമിതാഭ് ബച്ചന് നായകനായ ഫരാര്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീ മേക്ക് ആയിരുന്നു 'പറയാനും വയ്യ പറയാതിരിക്കാനും വയ്യ'.
5. ബോയിങ് ബോയിങ്
ബോയിങ് ബോയിങ് പ്രിയദര്‍ശന്റെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. 1965 ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ഹോളിവുഡ് ചിത്രത്തിന്റെ ഏറെക്കുറേ സമാനമായ ഒരു റീമേക്ക് മാത്രമായിരുന്നു ഇത് എന്ന് പിന്നീട് ഏറെ കാലത്തിന് ശേഷമായിരുന്നു സാധാരണ പ്രേക്ഷകര്‍ അറിഞ്ഞത്.
6. അരം + അരം = കിന്നരം
പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച മറ്റൊരു പ്രിയദര്ശന് ചിത്രമാണിത്. എന്നാല്‍ പസന്ദ് അപ്നീ അപ്നീ, നരം ഗരം എന്നീ ബോളിവുഡ് സിനിമകളായിരുന്നു അരം + അരം = കിന്നരത്തിന് പ്രിയദര്ശന് പ്രചോദനമായത്.
7. ചേക്കേറാനൊരു ചില്ല
സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണിത്. തിരക്കഥയൊരുക്കിയത് പ്രിയദര്‍ശനും. ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു സാഹേബിന്റെ റീമേക്ക് ആയിരുന്നു ഇത്.
8. ധീം തരികിട തോം
ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയത് പോലെ ആയിരുന്നു ധീം തരികിട തോം മലയാളത്തിലിറങ്ങിയത്. എന്നാല്‍ ഈ സിനിമയും പ്രിയദര്‍ശന്റെ മൗലിക സൃഷ്ടി ആയിരുന്നില്ല എന്നാണ് ആക്ഷേപം. ഹാപ്പി ഗോ ലൈവ് എന്ന ബ്രിട്ടീഷ് കോമഡി സിനിമയായിരുന്നു ഇതിന് പ്രചോദനം.
9. നിന്നിഷ്ടം എന്നിഷ്ടം
ചാര്‍ലി ചാപ്ലിന് ചിത്രമായ സിറ്റി ലൈറ്റ്സ് ആയിരുന്നു ഈ സിനിമയ്ക്ക് പ്രചോദനമായത്. 1931 ലായിരുന്നു സിറ്റി ലൈറ്റ്സ് പുറത്തിറങ്ങിയത്, നിന്നിഷ്ടം എന്നിഷ്ടം പുറത്തിറങ്ങിയത് 1986 ലും.
10. താളവട്ടം
മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമയാണ് താളവട്ടം. മോഹന്‍ലാലിന്റെ അതിഗംഭീര പ്രകടനം കൊണ്ടും ശ്രദ്ധേയമായ പ്രിയദര്ശന് സിനിമ. പക്ഷേ, ഇതും പ്രിയന്റെ സ്വന്തമായിരുന്നില്ല. വണ്‍ ഫ്ല്യൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ് എന്ന അമേരിക്കന്‍ സൈക്കോളജിക്, കോമഡി സിനിമയായിരുന്നു പ്രചോദനം.
11. ചെപ്പ്
സൂപ്പര്‍ ഹിറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു 1987 ല്‍ പുറത്തിറങ്ങിയ 'ചെപ്പ്'. പക്ഷേ, സംഗതി 'ക്ലാസ്സ് ഓഫ് 1984' എന്ന മാര്‍ക്ക് ലസ്റ്റര്‍ ക്രൈം ത്രില്ലറില്‍ നിന്നുള്ള പ്രചോദനം ആയിരുന്നു.
12. മുകുന്ദേട്ടാ, സുമിത്ര വിളിക്കുന്നു
മോഹന്‍ലാലിനെ ഏറെ ജനപ്രിയനാക്കിയ പ്രിയദര്ശന് സിനിമകളില്‍ ഒന്നായിരുന്നു 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു'. എന്നാല്‍ കഥ എന്ന ബോളിവുഡ് റൊമാന്റിക് സിനിമയെ മലയാളീകരിച്ചതായിരുന്നു പ്രിയദര്ശന് എന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്.
13. വന്ദനം
മോഹന്‍ലാലും മുകേഷും ജഗദീഷും എല്ലാം ആയി മലയാളികളെ ആര്‍ത്തു ചിരിപ്പിക്കുകയും ഒടുവില്‍ കണ്ണീരിലാഴ്ത്തുകയും ചെയ്ത സിനിമയാണ് 'വന്ദനം'. എന്നാല്‍ ഇതും പ്രിയദര്‍ശന്റെ സ്വന്തമായിരുന്നില്ലത്രെ! 1987 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചിത്രമായ സ്റ്റേക്കൗട്ട് ആയിരുന്നു പ്രിയദര്‍ശന്റെ പ്രചോദനം. ഇതേ വന്ദനം തന്നെ പിന്നീട് നിര്‍ണയം എന്ന പേരില്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു പ്രിയദര്ശന്.
14. ഗോപുര വാസലിലേ...
1991 ല്‍ പ്രിയദര്ശന് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് 'ഗോപുര വാസലിലേ...' കമല്‍ സംവിധാനം ചെയ്ത പാവം പാവം രാജകുമാരനും ചസ്മേ ബുദ്ദൂര്‍ എന്ന ബോളിവുഡ് സിനിമയും ആയിരുന്നു ഇതിന് പ്രചോദനം എന്നാണ് പറയുന്നത്.
15. കിലുക്കം
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് കിലുക്കം. മോഹന്‍ലാലും ജഗതിയും രേവതിയും തിലകനും എല്ലാം ആടിത്തകര്‍ത്ത സിനിമ. എന്നാല്‍ അതും പ്രിയദര്‍ശന്റെ സ്വന്തം കഥയല്ല എന്നാണ് പറയുന്നത്. 1953 ല്‍ പുറത്തിറങ്ങിയ 'റോമന്‍ ഹോളിഡേ' എന്ന ചസിനിമയുടെ കഥയായിരുന്നത്രെ മലയാളത്തിലാക്കിയത്. ഇതേ കിലുക്കം തന്നെ പിന്നീട് മുസ്കുരാഹത് എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു പ്രിയദര്ശന്.
16. ഗര്‍ദിഷ്
ലോഹിതദാസ് എഴുതി, സിബി മലയില്‍ സംവിധാനം ചെയ്ത 'കിരീടം' മലയാളത്തിലെ ഒരു അപൂര്‍വ്വ സിനിമ തന്നെയാണ്. ഈ സിനിമയേയും പ്രിയദര്ശന് കേരളം കടത്തി. 1993 ല്‍ ഗര്‍ദിഷ് എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയായിരുന്നു.
17. മിന്നാരം
പ്രിയദര്ശന്- മോഹന്‍ലാല്‍ ടീമിന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മിന്നാരം. തെലുങ്കിലെ ജനപ്രിയ നോവല്‍ ആയ രേപാടി കൊടുകുവില് നിന്നായിരുന്നത്രെ മിന്നാരത്തിന്റെ പ്രചോദനം.
20. വിരാസത്
ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രിയന് ചിത്രങ്ങളില്‍ ഒന്നാണ് അനില്‍ കപൂര്‍ നായകനായ വിരാസത്. കമല്‍ ഹാസന്റെ തേവര് മകന്റെ റീമേക്ക് ആയിരുന്നു ഇത്.
21. ചന്ദ്രലേഖ
1997 ല്‍ ആണ് വിരാസത് പുറത്തിറങ്ങുന്നത്. അതേ വര്‍ഷം തന്നെയാണ് പ്രിയദര്ശന്- മോഹന്‍ലാല്‍ ടീമിന്റെ ചന്ദ്രലേഖയും എത്തുന്നത്. വൈല് യു ആര് സ്ലീപ്പിങ് എന്ന അമേരിക്കന്‍ ചിത്രമായിരുന്നു ചന്ദ്രലേഖയുടെ കഥയ്ക്ക് ആധാരം.
22. സാത് രംഗ് കെ സപ്നേ, ദോലി സജാ കെ രഖ്നാ
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ആയ സിനിമകള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുക എന്നത് പ്രിയദര്‍ശന്റെ ഒരു ശീലമാണ്. അങ്ങനെ തേന്മാവിന് കൊമ്പത്ത് സാത് രംഗ് കെ സപ്നേ എന്ന പേരില്‍ റീമേക്ക് ചെയ്തു. കാമ്പസ്സുകളില്‍ തരംഗമായിമാറിയ അനിയത്തിപ്രാവ് ദോലി സജാ കെ രഖ്നാ എന്ന പേരില്‍ അക്ഷയ് ഖന്നയേയും ജ്യോതികയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. ഒരു വര്‍ഷം തന്നെ ആയിരുന്നു ഈ രണ്ട് സിനിമകളും ഹിന്ദിയില്‍ റിലീസ് ചെയ്തത് എന്ന പ്രത്യേകതയും ഉണ്ട്.
23. ഹേരാ ഫേരി
മലയാളത്തിലെ എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ് 'റാംജി റാവു സ്പീക്കിങ്'. ഇതും ഹിന്ദിയില്‍ എത്തിച്ചിട്ടുണ്ട് പ്രിയന്. അക്ഷയ് കുമാറിനേയും സുനില്‍ ഷെട്ടിയേയും നായകന്മാരാക്കി ഹേരാ ഫേരി എന്ന പേരിലാണ് സിനിമ റീമേക്ക് ചെയ്തത്. ഹിന്ദിയിലും സിനിമ ഹിറ്റ് ആയി.
24. കാക്കക്കുയില്‍
പ്രിയദര്ശന്- മോഹന്‍ലാല്‍- മുകേഷ് കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് 'കാക്കക്കുയില്‍'. പ്രതീക്ഷിച്ച വിജയം നേടാതെ പോയ സിനിമ എന്നും പറയാം. 'എ ഫിഷ് കോള്‍ഡ് വാന്‍ഡ' എന്ന ഇംഗ്ലീഷ് സിനിമയും ഘര്‍- ഘര്‍ എന്ന മറാത്തി നാടകവും ആയിരുന്നത്രെ കാക്കക്കുയിലിന്റെ കഥയ്ക്ക് പ്രിയദര്ശന് പ്രചോദനമായത്.
25. ലേസാ ലേസാ
സത്യന് അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന എവര്‍ഗ്രീന്‍ കോമഡി സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 'സന്മനസ്സുള്ളവര്ക്ക് സമാധാനം'. ഈ ക്ലാസ്സിക് സിനിമയെ ആണ് 'യെഹ് മേരാ ഘര്‍ യെഹ് തേരാ ഘര്‍' എന്ന പേരില്‍ പ്രിയദര്ശന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്.
26. യെഹ് തേരാ ഘര്‍ യെഹ് മേരാ ഘര്‍
സിബി മലയില്‍ സംവിധാനം ചെയ്ത 'സമ്മര്‍ ഇന്‍ ബെത്ലഹേം' പ്രിയദര്ശന് റീമേക്ക് ചെയ്തത് തമിഴില്‍ ആയിരുന്നു. ലേസാ ലേസാ എന്ന പേരിലായിരുന്നു ഇത്.
27. ഹംഗാമ
താന്‍ തന്നെ സംവിധാനം ചെയ്ത പൂച്ചയ്ക്കൊരു മൂക്കുത്തി പ്രിയദര്ശന് ഹിന്ദിയില്‍ റീമേക്ക് ചെയ്തു. 1984 ല്‍ പുറത്തിറങ്ങിയ സിനിമയുടെ റീമേക്ക് 2003 ല്‍ ഹംഗാമ എന്ന പേരിലായിരുന്നു.
28. ഗരം മസാല
ബോയിങ് ബോയിങ് എന്ന ഇംഗ്ലീഷ് സിനിമയെ മലയാളത്തില്‍ ബോയിങ് ബോയിങ് ആക്കിയ ആളാണ് പ്രിയദര്ശന്. അദ്ദേഹം തന്നെ ഇത് വീണ്ടും ഹിന്ദിയിലേക്ക് ഗരം മസാല എന്ന പേരില്‍ റീമേക്ക് ചെയ്ത് അവതരിപ്പിച്ചു.
29. ഹല് ചല്
സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടിന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു 'ഗോഡ് ഫാദര്‍'. ഇതും പ്രിയദര്ശന് ഹിന്ദിയില്‍ റീമേക്ക് ചെയ്തു. അക്ഷയ് ഖന്നും സുനില്‍ ഷെട്ടിയും ജാക്കി ഷെറോഫും ഒക്കെ ആയിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങള്‍.
30. വെട്ടം
ദിലീപിനെ നായകനാക്കി പ്രിയദര്ശന് 2004 ല്‍ ഒരുക്കിയ സിനിമയായിരുന്നു 'വെട്ടം'. വലിയ വിജയം നേടാനായില്ലെങ്കിലും സിനിമയിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ സിനിമയ്ക്ക് പ്രജോനമായത് ഫ്രഞ്ച് കിസ്സ് എന്ന വിദേശ സിനിമയായിരുന്നു.
31. ക്യോംകി
തന്റെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രമായ 'താളവട്ടം' ക്യോം കി എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത് 2005 ല്‍ ആയിരുന്നു. മോഹന്‍ലാല്‍ അനശ്വരമാക്കിയ കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിച്ചത് സല്മാന് ഖാന് ആണ്. താളവട്ടം തന്നെ വണ്‍ ഫ്ല്യൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ് എന്ന നോവലിനെ അടിസ്ഥാനമാക്കി ചെയ്ത സിനിമ ആയിരുന്നു.
32. ഭാഗം ഭാഗ്- മാന്നാര്‍ മത്തായി സ്പീക്കിങ്, നാടോടിക്കാറ്റ്, മറാത്തി സിനിമ ബിന്ദാസ്ത് എന്നിവയില്‍ നിന്നെല്ലാം ആണ് ഇതിന്റെ പ്രചോദനം.
33. മലമാല്‍ വീക്ക്ലി- വേക്കിങ് നെഡ് റീമേക്ക്
34. ചുപ്കേ ചുപ്കേ- പഞ്ചാബി ഹൗസിന്റെ ഹിന്ദി റീമേക്ക്
35. ധോല്‍- ഇന്‍ ഹരിഹര്‍ നഗറിന്റെ ഹിന്ദി റീമേക്ക്
36. ഭൂല്‍ ഭുലയ്യാ- മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക്
37. മേരേ ബാപ് പെഹ് ലേ ആപ്- ഇഷ്ടത്തിന്റെ ഹിന്ദി റീമേക്ക്
38. ബില്ലു- കഥപറയുമ്പോള്‍ ഹിന്ദി റീമേക്ക്
39. ദേ ദാനാ ദാന്‍- സ്ക്ര്യൂഡ്, വെട്ടം എന്നിവയുടെ ഭാഗിക അഡാപ്റ്റേഷന്
40. ഖട്ടാ മീത്ത- വെള്ളാനകളുടെ നാട് ഹിന്ദി റീമേക്ക്
41. ബം ബം ബോല്‍ - ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ എന്ന വിഖ്യാത ഇറാനിയന്‍ ചിത്രത്തിന്റെ അഡാപ്റ്റേഷന്
42. ആക്രോഷ്- മിസ്സിസ്സിപി ബേര്‍ണിങ് എന്ന ചിത്രത്തെ അടിസ്ഥാനമാക്കി ചെയ്തത്
43. ഒരു മരുഭൂമിക്കഥ- നത്തിങ് ടു ലൂസ് എന്ന അമേരിക്കന്‍ ചിത്രത്തിന്റെ പ്രമേയത്തെ അടിസ്ഥാനമാക്കി ചെയ്തത്.
44. തേസ്- ജാപ്പനീസ് ചിത്രമായ 'ദി ബുള്ളറ്റ് ട്രെയിന്‍'
45. കമാല്‍ ധമാല്‍ മലാമാല്‍- മേരിയ്ക്കുണ്ടൊരു കുഞ്ഞാട് ഹിന്ദി റീമേക്ക്
46. രംഗ്രേസ്- നാടോടികള്‍ ഹിന്ദി റീമേക്ക്
47. ഗീതാഞ്ജലി - എലോണ്‍- അഡാപ്റ്റേഷന്
48. ആമയും മുയലും- മലമാല്‍ വീക്കിലി മലയാളം റീമേക്ക്
49. നിമിര്‍- മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്ക്
50. ഹംഗാമ 2- മിന്നാരം ഹിന്ദി റീമേക്ക്