തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് നിത്യ മേനോൻ. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് നിത്യ. ആകാശ ​ഗോപുരം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരം പിന്നീട് വളരെ വേ​ഗത്തിലാണ് മറ്റ് തെന്നിന്ത്യൻ ചിത്രങ്ങളിലും ഇടം പിടിച്ചത്. വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് നിത്യ മേനോൻ നിരവധി ആരാധകരെ സ്വന്തമാക്കി. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലെല്ലാം തന്നെ തന്റേതായ സ്ഥാനം ഇതിനോടകം നേടിയെടുത്ത് കഴിഞ്ഞു നിത്യ. ഒരു ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. തമിഴിൽ ദുൽഖർ സൽമാനൊപ്പം ചെയ്ത ഓകെ കൺമണി എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത താരത്തിന്റെ പുതിയൊരു വിശേഷമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിത്യ മേനോൻ വിവാഹിതയാകാൻ പോകുന്നുവെന്ന വിവരമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. ഇത് സംബന്ധിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരൻ ആരാണ് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ ഒരു പ്രശസ്ത മലയാള നടനുമായാണ് നിത്യയുടെ വിവാഹം നടക്കാൻ പോകുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സിനിമയിൽ വരും മുൻപ് തന്നെ ഇരുവരും തമ്മിൽ പരിചയം ഉണ്ടായിരുന്നുവെന്നും നല്ല സുഹൃത്തുക്കളായിരുന്നുവെന്നുമാണ് റിപ്പോർട്ട്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയുമായിരുന്നുവെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. 


എന്നാൽ മാധ്യമങ്ങളിൽ വന്ന വാർത്ത നിഷേധിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നിത്യ. തന്റെ വിവാഹം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്നാണ് നിത്യയുടെ പ്രതികരണം. തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തയിൽ യാതൊരു സത്യവുമില്ല. വാർത്ത പ്രചരിപ്പിക്കും മുൻപ് മാധ്യമങ്ങൾ ലഭിച്ച വിവരം ശരിയാണോ എന്ന് പരിശോധിച്ചിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കുന്നുവെന്നും നടി ഒരു ഓൺലൈൻ മാധ്യമത്തിനോട് പ്രതികരിച്ചു. 


Also Read: Rocketry The Nambi effect OTT Release: 'റോക്കട്രി ദ നമ്പി എഫക്ട്' ഒടിടിയിലേക്ക്; റിലീസ് ഉടൻ, ആമസോണിൽ സ്ട്രീം ചെയ്യും


 


ആകാശ ​ഗോ​പുരം, ഉറുമി, ബാച്ച്ലർ പാർട്ടി, വയലിൻ, ഉസ്താ​ദ് ഹോട്ടൽ തുടങ്ങിയവയിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഉറുമിയുടെ തെലുങ്ക് പതിപ്പ് വൻ വിജയമായതോടെ നടിക്ക് നിരവധി തെലുങ്ക് ചിത്രങ്ങൾ എത്തിത്തുടങ്ങി. തുടർന്ന് തെലുങ്കിലെ മിക്ക സൂപ്പർ താരങ്ങളുടെയൊപ്പവും നിത്യ അഭിനയിച്ചു. തമിഴിൽ ഓകെ കൺമണി, വിജയ് ചിത്രം മെർസൽ എന്നിവയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 24 എന്ന ചിത്രത്തിൽ സൂര്യക്കൊപ്പവും വിക്രത്തിനൊപ്പം ഇരുമുഖൻ എന്ന ചിത്രത്തിലും നിത്യ അഭിനയിച്ചിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ധനുഷ് ചിത്രം തിരുചിത്രമ്പലം എന്ന സിനിമയിലും മുഖ്യ വേഷം ചെയ്യുന്നുണ്ട്. ഹിന്ദിയിൽ മിഷൻ മം​ഗൾ എന്ന ചിത്രത്തിലും നിത്യ അഭിനയിച്ച്.


അതേസമയം, വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 19(1) (എ) ആണ് നിത്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഈ ചിത്രം നേരിട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദർശനത്തിനെത്തുന്നത്. നവാഗതയായ ഇന്ദു വിയാണ് പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.