Hyderabad : രാജ്യത്ത് കോവിഡ് രോഗബാധ (Covid 19) വീണ്ടും വൻ തോതിൽ പടരുകയാണ്. ഒമിക്രോൺ കോവിഡ് വകഭേദം പടരുന്നതും ആശങ്കയ്ക്ക് ഇടയ്ക്കുന്നുണ്ട്.  ഈ സാഹചര്യത്തിൽ റിലീസിങ് പ്രതീക്ഷിച്ചിരുന്ന നിരവധി ചിത്രങ്ങളുടെ റിലീസിങ് തീയതികൾ മാറ്റി വെച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് രോഗബാധ മൂലം മാറ്റി വെച്ച, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ  കാത്തിരുന്ന ചിത്രങ്ങളിൽ ഒന്ന് ആർആർആർ ആണ്. ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ആർആർആർ. രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. ചിത്രം ജനുവരി 7 ന് തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. എന്നാൽ കോവിഡിന്റെ സാഹചര്യത്തിൽ അനിശ്ചിതകാലത്തേയ്ക്കാണ് ചിത്രത്തിൻറെ റിലീസ് മാറ്റിയിരിക്കുന്നത്.


ALSO READ: Pushpa Amazon Prime | യഥാർത്ഥത്തിൽ പുഷ്പക്ക് ആമസോൺ കൊടുത്ത തുക കുറഞ്ഞു പോയോ?


 രോഗബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും  തീയേറ്ററുകൾ അടക്കാൻ ആരംഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ തങ്ങൾക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ശരിയായ സമയം ആകുമ്പോൾ ചിത്രം  റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. 


 ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. 


കോവിഡ് രോഗബാധ മൂലം റിലീസ് മാറ്റി വെച്ച മറ്റൊരു ചിത്രമാണ് വലിമൈ. തമിഴ് സൂപ്പർ താരം അജിത്തിന്റെ (Ajith Kumar) എല്ലാവരും കാത്തിരിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമാണ് വലിമൈ. ജനുവരി 13ന് പൊങ്കലിന് റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്. സിനിമയുടെ നിർമാതാവായ ബോണി കപൂരാണ് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത് നീട്ടിവെക്കുന്നതായി അറിയിച്ചത്.


ALSO READ: IFFK 2021 : ഒമിക്രോൺ രോഗവ്യാപനം : ഐഎഫ്എഫ്‌കെ മാറ്റി വെച്ചേക്കുമെന്ന് ചെയര്‍മാന്‍ രഞ്ജിത്ത്


ചിത്രത്തിൽ പോലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്. തെലുഗു നടൻ കാർത്തികേയ ഗുമ്മകൊണ്ടയാണ് പ്രതിനായകനായി എത്തുന്നത്.  കിടിലൻ സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. 2019 ഒക്ടോബറിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത് . എന്നാൽ കോവിഡ് രോഗബാധയെ തുടർന്ന് നിരവധി തവണ മാറ്റി വെക്കുകയായിരുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദാണ്.


2008ലെ മുംബൈ ഭീകരാക്രമണത്തില്‍ (Mumbai Terrorist Attack) കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ (Sandeep Unnikrishnan) ജീവിത കഥ പറയുന്ന മേജറാണ്. കോവിഡ് രോഗബാധ മൂലം റിലീസ് മാറ്റി വെച്ച മറ്റൊരു ചിത്രം. ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്  ചിത്രം നിർമ്മിച്ചിരിക്കുന്നത്.


ALSO READ: Vanitha cover page controversy | ഷെയിം ഓൺ യു വനിത! ആഞ്ഞടിച്ച് സ്വര ഭാസ്കർ; സമൂഹ മാധ്യമങ്ങളിലും രൂക്ഷ വിമർശനങ്ങൾ


പ്രഭാസ് ചിത്രം രാധേ ശ്യാമിന്റെ റിലീസും കോവിഡ് രോഗബാധ വർധിച്ചതിനെ തുടർന്ന് മാറ്റി വെച്ചിട്ടുണ്ട്. ജനുവരി 14 ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് രാധേ ശ്യാം. പൂജ ഹെഡ്ജ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇരുവരുടെയും പ്രണയക്കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇത് രണ്ടാം തവണയാണ് ചിത്രത്തിൻറെ  റിലീസ് കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ മാറ്റി വെക്കുന്നത്. രാധ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷാകളിൽ സിനിമ നിർമ്മിക്കുന്നത് യുവി ക്രീയേഷൻസും ഹിന്ദിയിൽ അവതരിപ്പിക്കുന്നത് ടി സീരീസുമാണ്. 


അക്ഷയ് കുമാർ ചിത്രം പ്രിത്വിരാജ് മാറ്റിവെച്ചിട്ടുണ്ട്.  ജനുവരി 21 നാണ് ചിത്രം റിലീസ്  ചെയ്യുന്നത്. മിസ് വേൾഡ് മാനുഷി ചില്ലർ നായികയാകുന്ന ആദ്യ ചിത്രമാണ് പ്രിത്വിരാജ്. കോവിഡ് സാഹചര്യത്തിൽ ചിത്രത്തിൻറെ റിലീസിങ് തീയതി മാറ്റി വെക്കുന്നവന്നെ അറിയിച്ചിട്ടുള്ളൂ. പുതിയ റിലീസിങ് തീയതി പ്രഖ്യാപിച്ചിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.