മലയാളി പ്രേക്ഷകർക്കിടയിൽ ഇന്ന് തിളങ്ങി നിൽക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് നസ്ലിൻ. അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധ നേടിയവയായിരുന്നു. പ്രേമലും ആണ് നസ്ലിൻ അവസാനമായി അഭിനയിച്ച ചിത്രം. നായക കഥാപാത്രത്തെ വളരെ ഭം​ഗിയായി നസ്ലിൻ അവതരിപ്പിച്ചു. അന്യഭാഷകളിൽ പോലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ നസ്ലിൻ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന തരത്തിലാണ് റിപ്പോർട്ടുകൾ വരുന്നത്. അജിത് നായകനാകുന്ന ​ഗുഡ് ബാഡ് അ​ഗ്ലി എന്ന ചിത്രത്തിൽ നസ്ലിൻ അഭിനയിക്കുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ലിയോ എന്ന ചിത്രത്തിലൂടെ മാത്യു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നസ്ലിനും തമിഴിൽ അഭിനയിക്കുന്നുവെന്ന വാർത്തയെത്തുന്നത്. 


Also Read: Good Bad Ugly Release: അജിത് ചിത്രം പൊങ്കൽ റിലീസായെത്തും; 'ഗുഡ് ബാഡ് അ​ഗ്ലി' അപ്ഡേറ്റ്


 


ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് ​ഗുഡ് ബാഡ് അ​ഗ്ലി നിർമ്മിക്കുന്നത്. ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 2025 പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. റോക്സ്റ്റാർ ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ മ്യുസിക്ക് കൈകാര്യം ചെയ്യുന്നു.


ചിത്രത്തെ കുറിച്ച് നിർമാതാവ് നവീൻ ഏർനെനി പറഞ്ഞത്; 'അജിത് കുമാർ സാറുമായി ഒരുമിക്കുന്നതിൽ അഭിമാനം. സംവിധായകൻ ആദിക് രവിചന്ദ്രന്റെ തിരക്കഥയും നറേഷനും അത്രമേൽ ഗംഭീരമായിരുന്നു. ഇത്രയും മനോഹരമായ സിനിമ ആരാധകരും സിനിമ സ്നേഹികൾക്കും ഒരുക്കുന്നതിൽ ഞങ്ങൾ സന്തോഷത്തിലാണ്.'



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.