മൂന്ന് വർഷം മുമ്പ് ഇത് പോലെയൊരു സ്വാതന്ത്ര്യദിനത്തിലാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിന് ശേഷവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി ധോണി കളത്തിലിറങ്ങിയെന്ന് മാത്രമല്ല, അവസാന സീസണിലെ കിരീടം അങ്ങ് തൂക്കുകയും ചെയ്തിരുന്നു. അടുത്ത സീസണിലും ചെന്നൈയെ നയിക്കാൻ ധോണിയുണ്ടാകുമെന്നതിൻറെ ആവേശത്തിലാണ് ധോണിയുടെയും ചെന്നൈയുടെയും ആരാധകർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്നാടുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് ധോണി. ഇപ്പോൾ ഇതാ ആരാധകരുടെ ആവേശം വാനോളം ഉയർത്തുന്ന മറ്റൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയെങ്കിൽ തമിഴ് സിനിമയിലൂടെ അഭിനയ രംഗത്ത് പുതിയ ഇന്നിംഗ്സിന് തുടക്കമിടാനൊരുങ്ങുകയാണ് ധോണി. വിജയ് നായകനാകുന്ന ദളപതി 68 എന്ന ചിത്രത്തിലൂടെയാണ് ധോണി അരങ്ങേറ്റം കുറിക്കുക. കാമിയോ വേഷത്തിന് പകരം ചിത്രത്തിൽ വിജയ്ക്ക് ഒത്ത വില്ലനായാകും ധോണി എത്തുക. ഒരു ക്രിമിനലായാകും ധോണി എത്തുകയെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 


ALSO READ: 'ദി വാക്‌സിൻ വാർ'; ടീസർ പുറത്ത്; സെപ്റ്റംബർ 28ന് റിലീസിനെത്തുന്നു


വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന് വേണ്ടി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ധോണി കൂടി ചിത്രത്തിൽ എത്തുമെന്ന വാർത്തകൾ കൂടി എത്തിയതോടെ വിജയ്, ധോണി ആരാധകരുടെ ആവേശം ഇരട്ടയായിരിക്കുകയാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല. അടുത്തിടെ ധോണിയും ഭാര്യ സാക്ഷിയും ചേർന്ന് ഒരു ഫിലിം പ്രൊഡക്ഷൻ കമ്പനിയ്ക്ക് തുടക്കമിട്ടിരുന്നു. ധോണി എൻറർടെയ്ൻമെൻറ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ലെറ്റ്സ് ഗെറ്റ് മാരീഡ് എന്ന തമിഴ് ചിത്രം നിർമ്മിക്കുന്നുണ്ട്. 


ധോണി സിനിമയിൽ അഭിനയിക്കാനുള്ള സാധ്യത സാക്ഷിയും തള്ളിക്കളയുന്നില്ല. മികച്ച കഥയും സന്ദേശവുമെല്ലാം അടങ്ങിയ ഒരു സിനിമ ലഭിച്ചാൽ ധോണി അഭിനയിക്കുമെന്നായിരുന്നു സാക്ഷി മുമ്പ് പറഞ്ഞത്.  വിജയ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് വിവരം. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടേക്കും. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന വിജയ് ചിത്രം അടുത്ത വർഷം ദീപാവലിയ്ക്ക് തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.