സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന മുകൾപ്പരപ്പിലെ ആദ്യ ഗാനം പുറത്ത്. 'ഏനുണ്ടേ ഏലിമലയിലെ' എന്ന് തുടങ്ങുന്ന നാടൻ പാട്ട് ശൈലിയിലുള്ള ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുള്ളത്. ജെ.പി. തവറൂലിന്റെ വരികൾക്ക് പ്രമോദ് സാരംഗ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് മണികണ്ഠൻ വയനാട് ആണ്. മലബാറിലെ തെയ്യങ്ങളുടെയും പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രം സെപ്റ്റംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സുനിൽ സൂര്യ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അപർണ ജനാർദ്ദനൻ ആണ് നായികയാകുന്നത്. ചിത്രത്തിന്റെ സഹ രചയിതാവും ഗാനരചയിതാവും കൂടിയായ ജയപ്രകാശൻ കെ കെയാണ് നിർമ്മാതാവ്.


അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും മുകൾപ്പരപ്പിനുണ്ട്.  പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും മുകൾപ്പരപ്പിൽ അണിനിരക്കുന്നുണ്ട്. സംഗീതത്തിനും പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നൽകുന്ന ചിത്രം നിരന്തരം പാറ ഖനനത്തിന്റെ പ്രകമ്പനങ്ങൾ മുഴങ്ങുന്ന ഒരു ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരനായ ചാത്തുട്ടിപ്പെരുവണ്ണാന്റെ അന്ത:സംഘർഷങ്ങളിലൂടെയാണ് വികസിക്കുന്നത്. കണ്ണൂരിന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. 


ജോൺസ്പനയ്ക്കൽ, സിനു സീതത്തോട്, ഷമൽ സ്വാമിദാസ്, ബിജോ മോഡിയിൽ കുമ്പളാംപൊയ്ക, ഹരിദാസ് പാച്ചേനി, മനോജ് സി.പി, ആദിത്യ പി.ഒ, അദ്വൈത് പി.ഒ,  ലെജു നായർ നരിയാപുരം എന്നിവരാണ് മുകൾപ്പരപ്പിന്റെ സഹ നിർമ്മാതാക്കൾ.


ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി , മജീദ്,ബിന്ദു കൃഷ്ണ, രജിത മധു , എന്നിവർക്കൊപ്പം നൂറോളം  പുതുമുഖങ്ങളും ഒപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നുണ്ട്.  സംഗീതം: പ്രമോദ് സാരംഗ്, ജോജി തോമസ്. ഗാനരചന : ജെ.പി. തവറൂൽ, സിബി പടിയറ. എഡിറ്റർ: ലിൻസൺ റാഫേൽ.  പശ്ചാത്തല സംഗീതം: അലൻവർഗീസ്. ചീഫ് അസോസിയററ്റ്: ശ്രീകുമാർ വള്ളംകുളം. ഫിനാൻസ് കൺട്രോളർ: ടി.പി. ഗംഗാധരൻ, പ്രൊജക്റ്റ് മാനേജർ: ബെന്നി നെല്ലുവേലി, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: പ്രവീൺ ശ്രീകണ്ഠപുരം. ഡിടിഎസ് മിക്സിംഗ്: ജുബിൻ രാജ്.  സ്റ്റുഡിയോ: മീഡിയ പ്ളസ് കൊച്ചി & വിസ്മയാസ് മാക്സ് തിരുവനന്തപുരം. മാർക്കറ്റിംഗ് : റോജിൻ കെ റോയ് ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് വഴി ജ്യോതിസ് വിഷൻ ചിത്രം തിയേറ്ററുകളിൽ എത്തിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.