മര്‍ ലുലുവിനെതിരെ പകർപ്പവകാശ ലംഘനത്തിന് പരാതി നല്‍കി ബോളിവുഡ് ചലച്ചിത്ര താര൦ മുകേഷ് ഖന്ന. ഒമർ ലുലുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ധമാക്ക'യില്‍ ശക്തിമാന്‍റെ വേഷത്തിൽ മുകേഷ് പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് പരാതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംവിധായകരുടെ സംഘടനയായ 'ഫെഫ്ക'യുടെ പ്രസിഡന്‍റ് രഞ്ജി പണിക്കര്‍ക്കാണ് മുകേഷ് ഖന്ന പരാതി നല്‍കിയിരിക്കുന്നത്. 1997ൽ ദൂരദർശന് വേണ്ടി താൻ തന്നെ നിർമ്മിച്ച് അഭിനയിച്ച കഥാപാത്രമാണ് ശക്തിമാൻ എന്ന് വ്യക്തമാക്കുകയാണ് മുകേഷ് ഖന്ന. 


ഇതിന്‍റെ പകർപ്പവകാശം തന്നിൽ നിലനിൽക്കെ, അത് ലംഘിച്ചു കൊണ്ടാണ് മുകേഷ് ശക്തിമാനായി ഒമർ ലുലു ചിത്രത്തിൽ വേഷമിടുന്നത് എന്നാണ് മുകേഷ് ഖന്നയുടെ പരാതി.


ശക്തിമാനെ ചിത്രത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ ഒമര്‍ ലുലുവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പരാതിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഓഗസ്റ്റ് മാസം 'അന്തസ്സുള്ള ശക്തിമാൻ' എന്ന അടിക്കുറിപ്പോടെയാണ് മുകേഷിന്‍റെ ശക്തിമാൻ വേഷത്തിലെ ചിത്രം ഒമർ ചിത്രം പുറത്തു വിട്ടത്. 



ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇൻസ്റ്റയിൽ ചെറിയൊരു വീഡിയോയും ഒമർ ഷെയർ ചെയ്തിരുന്നു. 


ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ ബാല താരമായി വന്ന അരുൺ നായകനാവുന്ന ചിത്രമാണ് ധമാക്ക. നായിക നിക്കി ഗിൽറാണി. വില്ലനായി തരികിട സാബു വേഷമിടും.