Varshangalkku Shesham Movie Updates : സൂപ്പർ ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വർഷങ്ങൾക്ക് ശേഷം' സിനിമയുടെ ടീസർ പുറത്ത് വിട്ടു. പ്രണവ് മോഹൻലാൽ ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാള സിനിമയിലെ യുവനിരയിൽ വൻ താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിൽ നിവിൻ പോളിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഡിസംബറിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കവെയാണ് ഇപ്പോൾ അണിയറപ്രവർത്തകർ ടീസർ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം ഏപ്രിൽ 11ന് വേനലവധിക്ക് തിയറ്ററുകളിൽ എത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അടുത്തിടെയാണി ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയതായി അണിയറപ്രവർത്തകർ അറിയിച്ചത്. വിനീത് ശ്രീനിവാസൻ തന്നെ രചന നിർവഹിച്ച ചിത്രം 80കളിലെ മോഹൻലാൽ-ശ്രീനിവാസൻ ബന്ധത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥയെന്നാണ് സൂചന. പതിവ് പോലെ ചിത്രത്തിന് ചെന്നൈ റെഫറൻസ് വിനീത് തന്റെ പുതിയ ചിത്രത്തിന്റെ ടീസറിലും നൽകിട്ടുണ്ട്.


ALSO READ : Bramayugam Movie : ഭ്രമയുഗത്തിന്റെ റിലീസ് നീട്ടുമോ? കോടതിയിൽ സുപ്രധാന നീക്കവുമായി മമ്മൂട്ടി ചിത്രത്തിന്റെ നിർമാതാക്കൾ



പ്രണവും ധ്യാനും നിവിൻ പോളിക്കും പുറമെ അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിരയാണ് ചിത്രത്തിൽ അണിനരക്കന്നത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.


ഛായാഗ്രഹണം - വിശ്വജിത്ത്, സംഗീതസംവിധാനം - അമൃത് രാംനാഥ്, എഡിറ്റിംഗ് - രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ - നിമേഷ് താനൂർ, കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ - വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് - ബിജിത്ത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്.പി ആർ ഒ ആതിര ദിൽജിത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.