ബിജു മേനോൻ, ​ഗുരു സോമസുന്ദരം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം നാലാം മുറ ഉടൻ ഒടിടിയിലെത്തും. ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സാണ് സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഈ മാസം 17ന് മനോരമ മാക്സിൽ സ്ട്രീം ചെയ്ത് തുടങ്ങും. ഡിസംബർ 23 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് നാലാം മുറ. സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ദീപു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പോലീസ് ഉദ്യോ​ഗസ്ഥനായിട്ടാണ് ചിത്രത്തിൽ ബിജു മേനോൻ എത്തിയത്. ഗുരു സോമസുന്ദരവും തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ദീപു അന്തിക്കാട് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് നാലാം മുറ. ലക്കി സ്റ്റാർ ആയിരുന്നു ദീപു അന്തിക്കാടിന്റെ ആദ്യ ചിത്രം. ലക്കി സ്റ്റാറിൽ ജയറാം, രചന നാരായണൻകുട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് നാലാം മുറ. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് നാലാം മുറ. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് സൂരജ് വി ദേവാണ്. സംഗീത സംവിധാനം നിർവ്വഹിച്ചത് കൈലാസ് മേനോനും പശ്ചാത്തല സംഗീതം ഒരുക്കിയത് ഗോപി സുന്ദറുമാണ്. 


Pranaya Vilasam Movie: 'പ്രണയ വിലാസം' തിയേറ്ററുകളിൽ ഉടനെത്തും; അർജുൻ അശോകൻ ചിത്രത്തിന്റെ ടീസറെത്തി


'സൂപ്പർ ശരണ്യ'യ്ക്ക് ശേഷം ‘അർജ്ജുൻ അശോകനും മമിതാ ബൈജുവും അനശ്വര രാജനും വീണ്ടുമൊന്നിക്കുന്ന ’പ്രണയവിലാസം‘ സിനിമയുടെ ടീസറെത്തി. ഫെബ്രുവരി 17നാണ് സിനിമയുടെ റിലീസ്. ചിത്രത്തിലെ 'കാതൽ മരങ്ങൾ പൂക്കണേ നീയൊന്നിറങ്ങി നോക്കണേ...' എന്ന ഗാനം യൂട്യൂബിൽ ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്. സുഹൈൽ കോയ എഴുതിയ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം. ശ്രീജിഷ് സുബ്രഹ്മണ്യൻ, നന്ദ ജെ ദേവൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 


മിയ, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിലാണ് സിനിമയുടെ നിർമ്മാണം. ഗ്രീൻ ​റൂം ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. 


സീ5 സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നു. സാറ്റ്ലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സീ കേരളമാണ്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിനാണ്. ജ്യോതിഷ് എം, സുനു എ.വി എന്നിവ‍ർ ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, ​എഡിറ്റിം​ഗ് ബിനു നെപ്പോളിയൻ,  ഗാനരചന സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സം​ഗീതം ഷാൻ റഹ്മാൻ, ആർട്ട് ഡയറക്ടർ രാജേഷ് പി വേലായുധൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സ് വിഷ്ണു സുജതൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.