ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന നടന്ന സംഭവം സിനിമയുടെ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിം​ഗായി. ട്രെയിലർ റിലീസ് ചെയ്ത് 2 ദിവസത്തിനുള്ളിൽ ഒരു മില്യണിലേറെ ആളുകളാണ് ട്രെയിലർ കണ്ടത്. രണ്ട് വ്യത്യസ്ത സ്വഭാവക്കാർ അയൽവാസികളാകുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ ടൈറ്റിൽ ​ഗാനവും പുറത്തുവിട്ടിട്ടുണ്ട്. ജൂൺ 31ന് ചിത്രം തിയേറ്ററുകളിലെത്തും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ നാളുകൾക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂട് വീണ്ടും കോമഡി കഥാപാത്രം ചെയ്യുകയാണ്. ബിജു മേനോനും സുരാജും കൂടി ഒന്നിക്കുമ്പോൾ തിയേറ്ററിൽ ചിരിവിരുന്ന് ആയിരിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഛായാഗ്രാഹകനായ വിഷ്‍ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി പശ്ചാത്തലത്തിൽ ഒരുക്കുന്ന ഫാമിലി എന്റർടെയ്നറാകും. ഒരു വില്ല കമ്മ്യൂണിറ്റിയും അതിൽ നടക്കുന്ന രസരകമായ സംഭവങ്ങളുമാണ് സിനിമ. ഉണ്ണി എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. 



Also Read: Matthu Movie: ടിനി ടോം കേന്ദ്ര കഥാപാത്രമാകുന്ന 'മത്ത്' ട്രെയിലറെത്തി; ജൂൺ 21ന് റിലീസ്



അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിജു മേനോനും സുരാജിനും പുറമെ ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി, ലിജോമോൾ ജോസ്, സുധി കോപ്പ, ലാലു അലെക്സ്, നൌഷാദ് അലി, അതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ ഇവന ഷെറിൻ, ജെസ് സ്വീജ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ദുൽഖർ സൽമാന്റെ കലി, ജിന്ന് എന്നീ സിനിമകളുടെ രചയിതാവായ രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ. മിനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. അങ്കിത് മേനോനാണ് സംഗീത സംവിധാനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.